Advertisment

ഈ സ്ഥലം വില്പനയ്ക്ക്; എൻഡോസൾഫാൻ ദുരന്ത ബാധിതയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനൊരുങ്ങി കേരളാ ​ഗ്രാമീൺ ബാങ്ക്

പണം പലതവണ തിരിച്ചടച്ചെങ്കിലും പിന്നീട് സാമ്പത്തിക ബാധ്യതയും മകളുടെ ചികിത്സയും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ തിരിച്ചടവ് മുടങ്ങുകയായിരുന്നു.

New Update
theertha home japty

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതയുടെ വീടും സ്ഥലവും ബാങ്ക് ലേലത്തിൽ വെച്ചു. നടപടിക്കെതിരെ വൻ പ്രതിഷേധം ഉയരുകയാണ്.

Advertisment

മീഞ്ച പഞ്ചായതിലെ ബാളിയാറിലെ എൻഡോസൾഫാൻ ദുരിതബാധിതയായ തീർത്ഥയുടെ വീടാണ് കേരള ഗ്രമീൺ ബാങ്കിൻ്റെ മിയാപദവ് ശാഖ അധികൃതർ ലേലത്തിൽ വെച്ചിരിക്കുന്നത്. 


ജപ്തിയുടെ ഭാ​ഗമായി വീടിന് മുന്നിൽ ബാങ്ക് ഫ്ലെക്സ് സ്ഥാപിച്ചു. ഈ സ്ഥലം വില്പനയ്ക്ക് എന്നു കാണിച്ചുള്ള ഫ്ലക്സാണ് സ്ഥാപിച്ചത്. സർഫാസി നിയമപ്രകാരം വീട് ലേലം ചെയ്യാൻ പോകുന്നെന്നാണ് ഫ്ലക്സിലുള്ളത്.


2016-ലെടുത്ത രണ്ടര ലക്ഷം രൂപ പലിശയും കൂട്ടുപലിശയും ചേർന്നാണ് വലിയ സാമ്പത്തികബാധ്യതയിലേക്കെത്തിയത്. കുട്ടിയുടെ ചികിത്സയ്ക്കും വീടിന്റെ നവീകരണത്തിനുമായായിരുന്നു ലോൺ എടുത്തത്. 


പണം പലതവണ തിരിച്ചടച്ചെങ്കിലും പിന്നീട് സാമ്പത്തിക ബാധ്യതയും മകളുടെ ചികിത്സയും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ തിരിച്ചടവ് മുടങ്ങുകയായിരുന്നു.


ഡ്രൈവറായ പ്രസാദ് - ബീന ദമ്പതികളുടെ മകളാണ് തീർത്ഥ. ജന്മനാ തന്നെ ശാരീരിക വെല്ലുവിളി നേരിടുകയാണ് തീർത്ഥ.

ആരുടെയെങ്കിലും സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ള തീർത്ഥയെയും കൊണ്ട് റോഡിലിറങ്ങേണ്ടി വന്നാൽ ആത്മഹത്യയല്ലാതെ വേറെ വഴിയിയൊന്നും മുന്നിലില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.

Advertisment