New Update
/sathyam/media/media_files/9P2rDyrkjAZVITHsYNoj.jpg)
കാസർഗോഡ്: കാസർകോട് മഞ്ചേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്.
Advertisment
മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തി. മംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫിനെ ഇന്നലെ രാത്രിയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.
ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കർണ്ണാടക, മുൽക്കി, കൊളനാട് സ്വദേശിയും മംഗ്ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫി (52)നെ ഇന്നലെ രാത്രിയോടെയാണ് മഞ്ചേശ്വരം അടുക്കപ്പള്ളയിൽ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us