ദേശീയപാത നിര്‍മ്മാണത്തിനിടെ കാസര്‍കോട് കുന്ന് ഇടിഞ്ഞ് വീണു. തൊഴിലാളി മരിച്ചു

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു

New Update
National highway accident

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിനിടെ കാസര്‍കോട് കുന്ന് ഇടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 

Advertisment

പശ്ചിമബംഗാള്‍ കൊല്‍ക്കത്ത സ്വദേശിയായ മുംതാസ് അജ്മീര്‍ (19) ആണ് മരിച്ചത്.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ ചെറുവത്തൂര്‍ മട്ടലായില്‍ ആണ് തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് അപകടം ഉണ്ടായത്.

ദേശീയപാതയിലെ ജോലിക്കിടെ പെട്ടെന്ന് കുന്ന് ഇടിഞ്ഞ് വിഴുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥറും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Advertisment