കാസർകോട് പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു

പൊട്ടി വീണ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം. പശുവും ഷോക്കേറ്റ് ചത്തു.

New Update
images(1472)

കാസർകോട്: കാസർകോട് കോളിയടുക്കം വയലാംകുഴിയിൽ പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. കുഞ്ഞുണ്ടൻ നായർ ആണ് മരിച്ചത്. 

പൊട്ടി വീണ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം. പശുവും ഷോക്കേറ്റ് ചത്തു.


Advertisment

ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മകൻ രാജൻ അന്വേഷിച്ച് ചെന്നപ്പോഴാണ് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ടത്. 


വൈദ്യുതി ബന്ധം വിഛേദിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Advertisment