കാസര്‍ഗോഡ് പെരിയ ബസാറില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിലായി. പനയാല്‍ സ്വദേശികളായ മുഹമ്മദ് സാജിദ്, ജുനൈദ് എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് പെരിയ ബസാറില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.