ഷവർമ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. കാസർകോട് ഹോട്ടലിൽ നിന്ന് നൽകിയത് നാലു ദിവസം പഴക്കമുള്ള ഷവർമയെന്ന് പരാതി

പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ, ഫാത്തിമത്ത് ഷാക്കിയ, നഫീസ മൻസ, നഫീസത്ത് സുൽഫ എന്നി കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

New Update
1422643-chicken-shawarma.webp

 കാസർകോട്: കാഞ്ഞങ്ങാട് ഷവർമ്മ കഴിച്ച 15ഓളം കുട്ടികളെ അസ്വസ്ഥത അനുഭവപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമ കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപെട്ടത്. ഷവർമക്ക് നാലു ദിവസം പഴക്കമുള്ളതായി പരാതി ഉയർന്നു.

കാഞ്ഞങ്ങാട് പൂച്ചക്കാട് പള്ളിയിൽ നടന്ന നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി നൽകിയ ഷവർമ്മ കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥതയുണ്ടായത്.

പൂച്ചക്കാട്ടെ ബോംബൈ ഹോട്ടലിൽ നിന്നാണ് ഷവർമ വാങ്ങിയത്. പഴകിയ ഷവർമയാണ് നൽകിയതെന്നാണ് പരാതി. ഷവർമക്ക് നാലു ദിവസം പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു.

പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ, ഫാത്തിമത്ത് ഷാക്കിയ, നഫീസ മൻസ, നഫീസത്ത് സുൽഫ എന്നി കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

മറ്റു കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. പൊലീസും ആരോഗ്യ വകുപ്പും ഹോട്ടലിൽ എത്തി പരിശോധന നടത്തി.

പഴകിയ ഭക്ഷണങ്ങൾ പിടി കൂടുന്നതിനുള്ള പരിശോധന നടക്കാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.

Advertisment