/sathyam/media/media_files/2025/10/02/photos428-2025-10-02-18-29-30.jpg)
കാസർകോട്: സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പുകഴ്ത്തി കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാകുകയാണ്.
ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് കര്‍ണാടക രാജ്യവുമായല്ലെന്നും കേരളവും തമിഴ്‌നാടുമായിട്ടാണ് താരതമ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്ത് എല്ലാ സൂചികയിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യ വലിയ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. ഇക്കാര്യത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്.
ആരോഗ്യ രംഗത്ത അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യവികസന സൂചിക തുടങ്ങി വിവിധ രംഗങ്ങളില്‍ കേരളമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് കര്‍ണാടകയെ ഇന്ത്യയുമായിട്ടില്ല, കേരളവുമായിട്ടാണ് താരതമ്യം ചെയ്യുന്നത്.
കാരണം ആരോഗ്യസേവനരംഗത്ത് കേരളമാണ് മുന്നില്‍ നില്‍ക്കുന്നതെന്നും ആരോഗ്യരംഗത്ത് രാജ്യത്തിന്റെ നായകത്വം വഹിക്കുന്നത് കേരളമാണെന്നും കാസര്‍ക്കോട്ട് പുതിയ ആശുപത്രിയുടെ ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞു.