സിപിഎം നേതാവായ യുവ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവം. ആണ്‍സുഹൃത്ത് പിടിയിൽ

വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

New Update
photos(500)

കാസര്‍കോട് : സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ആണ്‍സുഹൃത്ത് അഭിഭാഷകനായ അനില്‍ ആണ് പിടിയിലായത്. 

Advertisment

കാസര്‍കോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരി (30)യെ കഴിഞ്ഞ ചൊവ്വാഴ്ച ( സെപ്റ്റംബര്‍ 30 ) രാത്രി ഏഴോടെയാണ് കുമ്പളയിലെ ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അഭിഭാഷകയുടെ ആത്മഹത്യാക്കുറിപ്പും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് സൂചന.

രഞ്ജിതയുടെ മരണത്തിനു പിന്നാലെ ആണ്‍സുഹൃത്ത് തിരുവനന്തപുരത്തേക്ക് കടക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ ഏഴു വര്‍ഷത്തോളമായി ബന്ധമുണ്ടെന്നാണ് വിവരം. 

എന്നാല്‍ യുവതി ജീവനൊടുക്കാന്‍ കാരണം എന്താണെന്നതില്‍ വ്യക്തതയില്ല. ഡിവൈഎഫ്‌ഐ കുമ്പള മേഖല പ്രസിഡന്റു കൂടിയാണ് മരിച്ച രഞ്ജിതകുമാരി.

Advertisment