New Update
/sathyam/media/media_files/2025/10/05/photos95-2025-10-05-17-59-06.png)
കാസര്‍കോട്: കുമ്പള ഹയർ സെക്കൻഡറി സ്കൂളിൽ ഫലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞതിൽ അധ്യാപകരെ സംരക്ഷിച്ച് ഡിഡിഇയുടെ റിപ്പോർട്ട്.
Advertisment
വിദ്യാർഥികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതാണ് കലോത്സവം നിർത്തിവെക്കാൻ കാരണമെന്നും പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
സംഘ്പരിവാർ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാർ, സുപ്രീത് എന്നിവർ മൈം ഷോ തടഞ്ഞെന്നായിരുന്നു പരാതി.
പ്രതിഷേധമുണ്ടായത് മൈം നിർത്തിവച്ചതിനെത്തുടർന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ടിലൂടെ ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാറിനെ സംരക്ഷിക്കാൻ ശ്രമമെന്നും ആരോപണമുണ്ട്.