കാസർഗോഡ് കരിന്തളത്ത് വയോധികനെ അയൽവാസി തലയ്ക്കടിച്ചു കൊന്നു

അയൽവാസിയും ബന്ധുവുമായ ശ്രീധരനാണ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരുക്കേറ്റ കണ്ണനെ ആശുപതിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. 

New Update
photos(506)

കാസർഗോഡ്: കാസർഗോഡ് കരിന്തളത്ത് വയോധികനെ അയൽവാസി തലയ്ക്കടിച്ചു കൊന്നു. കുമ്പളപ്പള്ളി ചിറ്റമൂല കേളനിയിൽ കണ്ണൻ (80) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.

Advertisment

അയൽവാസിയും ബന്ധുവുമായ ശ്രീധരനാണ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരുക്കേറ്റ കണ്ണനെ ആശുപതിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. 

അയൽവാസി ശ്രീധരനെ നീലേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം നടത്തും.

Advertisment