New Update
/sathyam/media/media_files/2025/03/04/EnmXoiwCup13MRIGgjyh.jpg)
കാസർകോട്: കാസർകോട് ഉപ്പളയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
Advertisment
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഉപ്പള ബേക്കൂര്‍ കണ്ണാടിപ്പാറയിലെ ജനാര്‍ദനന്‍ (60), മകന്‍ വരുണ്‍ (35), ബന്ധുവായ കിഷന്‍ കുമാര്‍ (34) എന്നിവരാണ് മരിച്ചത്. മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി രത്തനെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
50 മീറ്റോളം ദൂരം കൈവരി ഇടിച്ച് തകർത്ത് കാർ മുന്നോട്ട് പോയി. ഇതേത്തുടർന്ന് റോഡിൽ കാറിൻ്റെ ഭാഗങ്ങൾ ചിതറിക്കിടക്കുകയാണ്.
അപകടത്തിന്റെ ആഘാടത്തിൽ മൂന്ന് പേരും കാറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ നിലയിലായിരുന്നു.
ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us