പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥരെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. 

New Update
crime1111

 കാസർകോട്: കാസർകോട് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചു. നാർകോട്ടിക് സക്വാഡിലെ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രജിത്ത്, രാജേഷ് എന്നിവർക്ക് പരിക്കേറ്റു. 

Advertisment

ഇരുവരെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. 

കുമ്പള ബംബ്രാണ സ്വദേശി അബ്ദുൾ ബാസിത്താണ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ചത്. 100 കിലോ​ഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് അബ്ദുൾ ബാസിത്ത്. തുടർന്ന് എക്സൈസ് സം​ഘം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment