കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച. കോളജ് പ്രിൻസിപ്പലിന് സസ്പെൻഷൻ.ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വിദ്യാർഥികൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയയ്ക്കുകയായിരുന്നു

സംഭവത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പരാതിയിൽ അജീഷിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു.

New Update
suspension

കാസർകോട്: കണ്ണൂര്‍ സര്‍വകലാശാലാ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ കാസർകോട്ടെ കോളജ് പ്രിൻസിപ്പലിനെതിരെ നടപടി.

Advertisment

പാലക്കുന്നിലെ ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് പി. അജീഷിനെ സസ്പെൻഡ് ചെയ്തു.

കണ്ണൂർ സർവകലാശാല നടത്തിയ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലാണ് നടപടി. 

സംഭവത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പരാതിയിൽ അജീഷിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. 

ഇതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി

Advertisment