New Update
/sathyam/media/media_files/2025/04/28/dVEPkNn0LqtYBriCAtGF.jpg)
കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. ബാക്രബയലിൽ സ്വദേശി സവാദിന് (22) ആണ് വെടിയേറ്റത്.
Advertisment
പരിക്ക് ​ഗുരുതരമല്ല എന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. യുവാവിനു നേരെ വെടിയുതിർത്തയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. സവാദ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കുറ്റിക്കാട്ടിൽ വെളിച്ചം കണ്ടതിനെ തുടർന്ന് ബൈക്ക് നിർത്തുകയായിരുന്നു.
വെളിച്ചമെന്താണെന്ന് നോക്കാൻ കുറ്റിക്കാട്ടിലേക്ക് പോയപ്പോൾ അക്രമി വെടിവയ്ക്കുകയായിരുന്നു.
യുവാവിന്റെ കാലിനാണ് വെടിയേറ്റത്. സവാദിനെ മം​ഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us