രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപം. ഡെപ്യൂട്ടി തഹസില്‍ദാറിനെ പിരിച്ചുവിടാന്‍ കലക്ടറുടെ ശുപാര്‍ശ.തുടർച്ചയായ അച്ചടക്ക ലംഘനം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം

വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറായ എ പവിത്രനെയാണ്  പിരിച്ചുവിടാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ശുപാർശ നൽകിയത്. ശുപാര്‍ശ കത്ത് റവന്യു വകുപ്പിന് കൈമാറി.

New Update
Deputy thahasildar rejitha

കാസർകോട്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ പിരിച്ചുവിടാൻ ശുപാർശ. 

Advertisment

വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറായ എ പവിത്രനെയാണ്  പിരിച്ചുവിടാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ശുപാർശ നൽകിയത്. ശുപാര്‍ശ കത്ത് റവന്യു വകുപ്പിന് കൈമാറി.

തുടർച്ചയായ അച്ചടക്ക ലംഘനം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. ഇതിനു മുമ്പ് നിരവധി മുന്നറിയിപ്പുകളും താക്കീതുകളും ഇയാൾക്ക് നല്‍കിയിട്ടുണ്ട്. 

നിരവധി നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാലാണ് പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണം എന്ന ശുപാർശ ജില്ലാ കലക്ടർ സർക്കാരിന് നൽകിയ കത്തിൽ ഉൾപ്പെടുത്തിയത്. 

Advertisment