അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ അവഹേളിച്ച കേസ്. ജൂനിയർ സൂപ്രണ്ടിന് ജാമ്യം അനുവദിച്ച് കോടതി

രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ 12 ദിവസമായി ജയിലിലായിരുന്നു പവിത്രൻ.

New Update
images(553)

കാസർകോട്: അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ അവഹേളിച്ച കേസിൽ ജൂനിയർ സൂപ്രണ്ടിനു ജാമ്യം. 

Advertisment

വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് എ പവിത്രന് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയാണ് ജാമ്യം അനുവദിച്ചത്. 


രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ 12 ദിവസമായി ജയിലിലായിരുന്നു പവിത്രൻ.


ഫേസ്ബുക്കിൽ അവഹേളന കമന്റ് വലിയ ചർച്ചയായതിനു പിന്നാലെ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പദവിയിൽ നിന്ന് എ പവിത്രനെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്‌തിരുന്നു. 

സമൂഹ മാധ്യമത്തിൽ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കമന്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നു. 

മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാൾ സസ്പെൻഷന്‍ നേരിട്ടിരുന്നു. 

Advertisment