New Update
/sathyam/media/media_files/2025/08/16/images-1280-x-960-px82-2025-08-16-22-58-55.jpg)
കാസർകോട്: മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന സ്വർണ്ണവും പണവും പിടികൂടി.
Advertisment
55 പവൻ സ്വർണ്ണവും നാല് ലക്ഷം രൂപയുമാണ് എക്സൈസ് പിടികൂടിയത്. കോഴിക്കോട് കക്കോടി സ്വദേശി മുഹമ്മദ് ഫാസിലിനെ കസ്റ്റഡിയിൽ എടുത്തു.
എക്സൈസ് വാഹന പരിശോധനക്കിടെയാണ് സ്വർണവും പണവും പിടികൂടിയത്.
എക്‌സൈസ് സർക്കിൾ ഇന്‍സ്‌പെക്ടര്‍ ഷിജിൽ കുമാർ കെ കെയുടെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെയാണ് സ്വർണവും പണവും പിടികൂടിയത്.
മംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് കർണാടക കെഎസ്ആര്‍ടിസി ബസിലാണ് സ്വർണവും പണവും കടത്തിയത്. കേസ് ജിഎസ്ടി വകുപ്പിന് കൈമാറി.