കാസര്‍ഗോഡ് തോക്ക് ചൂണ്ടി 10 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. കാഞ്ഞങ്ങാടാണ് സംഭവം. മംഗളൂരുവില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്

കാസര്‍ഗോഡ് തോക്ക് ചൂണ്ടി 10 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. കാഞ്ഞങ്ങാടാണ് സംഭവം. ഇതര സംസ്ഥാനക്കാരായ നാല് പേരാണ് അറസ്റ്റിലായത്. 

New Update
ROBBERY 12234

കാസര്‍ഗോഡ്: കാസര്‍ഗോഡ് തോക്ക് ചൂണ്ടി 10 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. കാഞ്ഞങ്ങാടാണ് സംഭവം. ഇതര സംസ്ഥാനക്കാരായ നാല് പേരാണ് അറസ്റ്റിലായത്. 

Advertisment

ബീഹാര്‍ സ്വദേശികളായ ഇബ്രാം ആലം, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് മാലിക്, അസം സ്വദേശി ധനഞ്ജയ് ബുറ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.


ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഏച്ചിക്കാനത്തെ ക്രഷര്‍ മാനേജര്‍ കോഴിക്കോട് സ്വദേശി രവീന്ദ്രനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. ഏച്ചിക്കാനത്തെയും വെള്ളരിക്കുണ്ടിലെയും യാര്‍ഡുകളില്‍ നിന്ന് കളക്ഷന്‍ തുകയുമായി മടങ്ങുകയായിരുന്നു രവീന്ദ്രന്‍.


മംഗളൂരുവില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.


Advertisment