/sathyam/media/media_files/2025/05/30/NCaUdPBowW4TS54nAB3S.jpg)
കാസർകോട്: കാസർകോട് യുവാവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കാസർകോട് മധൂർ പട്ട്‌ലയിലാണ് യുവാവ് അപകടത്തിൽപ്പെട്ടത്. പാലക്കുന്ന് സ്വദേശി സിദ്ധിഖ് (36) ആണ് മരിച്ചത്.
പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിലെ ഫാൽക്കൺ ടെക്‌സ്‌റ്റൈൽസ് കടയുടെ ഉടമയാണ് സിദിഖ്.
യുഎഇയിൽ ജോലി ചെയ്തിരുന്ന സിദ്ധിഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ ഫർസാന. മക്കൾ ഫാദിൽ സൈൻ, സിയ ഫാത്തിമ, ആമിന.
ജില്ലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷവും മഴ ശക്തമായി തുടരുകയാണ്. പല സ്ഥലങ്ങളിലും വെള്ളം കയറി വൻ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മഞ്ചേശ്വരം ഹൊസങ്കടിയിൽ പല വീടുകളിലും വെള്ളം കയറിയതിനേതുടർന്നു ആളുകളെ മാറ്റിപ്പാർപ്പിച്ചു.
ഉദുമയിലും മഞ്ചേശ്വരത്തും റെയിൽ പാളത്തിൽ മരം പൊട്ടിവീണതിനേ തുടർന്നു നിർത്തി വെച്ച ട്രെയിൻ സർവീസ് മരം മുറിച്ച് മാറ്റി പുനസ്ഥാപിച്ചു. മൊഗ്രാൽപുത്തൂർ, തെക്കിൽ ഭാഗങ്ങളിലും മഴ ദുരിതം വിതച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us