പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ്. മദ്രസ അധ്യാപകന് കോടതി അഞ്ച്‌ വർഷം കഠിനതടവ് വിധിച്ച് കോടതി

വയനാട് മാനന്തവാടിയിലെ കുപ്പാടിത്തറ കുന്നലാംചാലിലെ കെ കെ ഹാരിസി(46)നാണ് ഹൊസ്ദുർഗ് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ്‌ മാസം അധിക തടവ്‌ അനുഭവിക്കണം.

New Update
img(319)

കാസർകോട്: പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് കോടതി അഞ്ച്‌ വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. 

Advertisment

വയനാട് മാനന്തവാടിയിലെ കുപ്പാടിത്തറ കുന്നലാംചാലിലെ കെ കെ ഹാരിസി(46)നാണ് ഹൊസ്ദുർഗ് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ്‌ മാസം അധിക തടവ്‌ അനുഭവിക്കണം.

വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിനിരയായത്. 2021 ഒക്ടോബർ 20 മുതൽ 2022 ആഗസ്ത് 25 വരെയുള്ള കാലയളവിൽ വൈകിട്ട്‌ മദ്രസയിൽ പെൺകുട്ടിയെ ഹാരിസ് പീഡിപ്പിച്ചെന്നാണ് കേസ്. 

വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം നൽകിയത് അന്നത്തെ ഇൻസ്പെക്ടർ എം പി വിജയകുമാറാണ്. പ്രോസിക്യൂഷനുവേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.

Advertisment