തലപ്പാടിയിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറിയ അപകടത്തിൽ മരണം ആറായി. കർണാടക ആർടിസി ബസിന്റെ ടയർ തേഞ്ഞു തീർന്ന അവസ്ഥയിൽ.  ഇൻഷൂറൻസ് ഇല്ലെന്ന് എംഎൽഎ എൻഎ നെല്ലിക്കുന്ന്

ആദ്യം ഓട്ടോയിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന് നിർത്തിയിട്ട മറ്റൊരു ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

New Update
photos(11)

കാസർകോട്: മഞ്ചേശ്വരം തലപ്പാടിയിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറിയ അപകടത്തിൽ മരണം ആറായി. സംസ്ഥാന അതിർത്തിയിലെ ടോൾ ബൂത്തിന് സമീപത്താണ് കർണാടക ആർടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവരിലേക്കും ഇടിച്ചു കയറിയത്. ഓട്ടോയിലുണ്ടായിരുന്ന ആറു പേരാണ് മരിച്ചത്.

Advertisment

കർണാടക സ്പീക്കർ യുടി ഖാദർ അപകടമുണ്ടായ തലപ്പാടി സന്ദർശിക്കും. അപകടം ഉണ്ടാക്കിയ കർണാടക ആർടിസി ബസ്സിനെതിരെ രൂക്ഷവിമർശനവുമായി എംഎൽഎ എൻഎ നെല്ലിക്കുന്ന് രംഗത്തെത്തി. ബസ്സിന്റെ ടയർ തേഞ്ഞു തീർന്ന അവസ്ഥയിലാണെന്നും ഇൻഷൂറൻസ് ഇല്ലെന്നും എംഎൽഎ പറഞ്ഞു. 

കർണാടക സ്വദേശികളായ ഓട്ടോ ഡ്രൈവർ ഹൈദർ അലി, ഓട്ടോയിലുണ്ടായിരുന്ന നഫീസ, ആയിഷ, ഖദീജ, ഹവ്വമ്മക്കുട്ടി, പതിനൊന്നുകാരി ഹസ്‌ന എന്നിവരാണ് മരിച്ചത്. 

സാരമായി പരുക്കേറ്റ രണ്ട് പേർ മംഗളൂരു ഫാദർ മുള്ളർ ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യം ഓട്ടോയിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന് നിർത്തിയിട്ട മറ്റൊരു ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

ബസിലുണ്ടായിരുന്നവർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.