New Update
/sathyam/media/media_files/2024/12/23/3asxCPqt4lsR28qu5aoR.jpg)
കട്ടപ്പന: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത സാബു തോമസിനെ നിക്ഷേപ തുക തിരികെ നല്‍കി റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി.
നിക്ഷേപത്തുക പലിശയും ചേര്‍ത്ത് 14,59,940 രൂപ കുടുംബത്തിന് കൈമാറി.
Advertisment
സൊസൈറ്റി ജീവനക്കാരായ മൂന്നുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി എങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സാബുവിനെ ഭീഷണിപ്പെടുത്തിയ വി ആര്‍ സജിക്ക് എതിരെ കേസെടുക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ല.
മെല്ലെ പോക്ക്
സാബുവിന്റെ മരണത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കെതിരെയും ബാങ്ക് ജീവനക്കാര്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തമെന്ന് ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.
നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരം അല്ലെങ്കില്‍ കുടുംബം ക്രൈംബ്രാഞ്ചിനെ സമീപിക്കും.