/sathyam/media/media_files/2025/09/09/kau-agri-2025-09-09-18-15-30.jpg)
കോട്ടയം: കേരള കാര്‍ഷിക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇ-ലേണിങ് വികസിപ്പിച്ചെടുത്ത കെഎയു അഗ്രി-ഇന്‍ഫോടെക് പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പു പുറത്തിറക്കി.
കര്‍ഷകര്‍, വിജ്ഞാന വ്യാപന പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി കൃഷിയെ അറിയാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ലളിതമായി ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ ഉപയോഗിക്കാവുന്ന കൃഷി സാങ്കേതിക വെബ്‌സൈറ്റ് ആണ് കെഎയു അഗ്രി ഇന്‍ഫോടെക് പോര്‍ട്ടല്‍. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, കാര്‍ഷിക സേവനങ്ങള്‍ തുടങ്ങി പുതിയ കാര്‍ഷിക ഫാം മെഷിനറികളും വെബ്‌സൈറ്റ് പരിജയപ്പെടുത്തുന്നുണ്ട്.
കേരള കാര്‍ഷിക സര്‍വകലാശാലയും മറ്റു കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത സാങ്കേതിക അറിവുകള്‍ ഏവര്‍ക്കും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ് ഇതുവരെ ഒരു കോടിയിലധികം ആളുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഫോറസ്ട്രി കോളജ് ഡീന്‍ ഡോ. ഗോപകുമാര്‍ എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുതുക്കിയ കെഎയു അഗ്രി-ഇന്‍ഫോടെക് പേര്‍ട്ടലിന്റെ ഉദ്ഘാടനം രജിസ്ട്രാര്‍ ഡോ. എ. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു.