/sathyam/media/media_files/2026/02/19/1001671483-2026-02-19-12-48-57.jpg)
കവരത്തി :എച്ച് എസ് സി പ്രോഗ്രാമുകളിൽ മതിയായ പരിഗണന ലഭിക്കാത്തതും, ചെറിയ വെസ്സലുകൾ മാത്രം സർവീസ് നടത്തുന്നത് മൂലം സ്ഥിരമായി തുടരുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയും,
അടിയന്തരമായി HSC ഷെഡ്യൂൾ പുനഃപരിശോധിച്ച് 150 യാത്രക്കാരുടെ ശേഷിയുള്ള HSCകൾ അന്ത്രോത്ത് റൂട്ടിന് മുൻഗണനാപൂർവ്വം അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
കവരത്തിയിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ ഉൾപ്പെടെ, അന്ത്രോത്ത് ദ്വീപിന് മതിയായ ദിവസേനാ സർവീസുകൾ ഉറപ്പാക്കണമെന്നും, ഭാവിയിലെ എച്ച് എസ് സി ഷെഡ്യൂളുകളിൽ അന്ത്രോത്ത് ദ്വീപിന് 150 യാത്രക്കാരുടെ ശേഷിയുള്ള ക്രാഫ്റ്റുകൾ സ്ഥിരമായി മുൻഗണന നൽകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു .
പോർട്ട് ഡയറക്ടർക്ക് ഇത് സംബന്ധിച്ച നിവേദനം നൽകി .
ആന്ത്രോത്ത് പോർട്ട് അസിസ്റ്റൻ്റിനെ സന്ദർശിച്ച
യൂത്ത് കോൺഗ്രസ്സ് ആന്ത്രോത്ത് യൂണിറ്റ് ഭാരവാഹികളടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത് .
ജനസാന്ദ്രതയും, യാത്രക്കാരുടെ ആവശ്യവും കണക്കിലെടുത്ത് ആന്ത്രോത്ത് ദ്വീപിലേക്ക് 150 എച്ച്.എസ്.സി വെസ്സലുകളുടെ പ്രോഗ്രാമിൽ മതിയായ പരിഗണന നൽകണമെന്ന് നിവേദനത്തിൽ പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us