/sathyam/media/media_files/2026/02/26/1001687351-2026-02-26-10-06-18.jpg)
കവരത്തി : ലക്ഷദ്വീപ് ഭരണകൂടം അടുത്തിടെ പുറത്തിറക്കിയ ഗസ്റ്റ് ഹൗസുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള ഉത്തരവിനെതിരെയും ബുധനാഴ്ചകളിൽ വാഹന രഹിത ദിവസമായി പ്രഖ്യാപിച്ച തീരുമാനത്തിനെതിരെയും ശക്തമായ പരസ്യ പ്രതിഷേധ പ്രകടനങ്ങളുമായാണ് കോൺഗ്രസ് രംഗത്തിറങ്ങിയത്.
ലക്ഷദ്വീപ് കോൺഗ്രസ് അധ്യക്ഷനും എംപിയുമായ അഡ്വ.ഹംദുള്ള സഈദ് ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
വിവിധ ദ്വീപുകളിലായി വാഹന പ്രതിഷേധ റാലികളും തീപ്പന്ത പ്രതിഷേധവുമടക്കം പ്രതിഷേധത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
ജനവിരുദ്ധ ഉത്തരവുകൾ പുറത്തിറങ്ങിയ ഉടനെ തന്നെ അത് അംഗീകരിക്കാൻ ആവില്ലെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വിവിധ ദ്വീപുകളിൽ കോൺഗ്രസ് കമ്മിറ്റികൾ പ്രാദേശിക അധികാരികൾ മുഖേന ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിച്ചിരുന്നു.
ദ്വീപ് ഭരണകൂടം വിവാദ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം തന്നെ രംഗത്ത് വന്നത് കോൺഗ്രസ് ആയിരുന്നുവെന്നാണ് നേതാക്കളുടെ അവകാശ വാദം.
പ്രതിഷേധങ്ങളുടെ രണ്ടാംഘട്ടം ആയിട്ടാണ് വിവിധ ദ്വീപുകളിൽ പ്രതിഷേധ സംഗമങ്ങൾ നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
ലക്ഷദ്വീപിന്റെ പാരമ്പര്യത്തെയും ചരിത്രത്തെയും മാനിക്കാത്ത തരത്തിലുള്ള ഏത് ഉത്തരവിനെയും ശക്തമായി തുറന്നു എതിർക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us