തിരുവനന്തപുരം: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണം വരും ദിവസങ്ങളിൽ നടത്തും. 91 സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് (ചൊവ്വ) വിവിധ സമയങ്ങളില്‍ നടക്കുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
രാവിലെ 10.30 മുതല്‍ വൈകിട്ട് 5.45 വരെയുള്ള സമയത്തിനിടെയാകും സൈറണ്‍ മുഴങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച 10.30 മുതൽ 11 മണിവരെയായിരിക്കും സൈറൻ മുഴങ്ങുക.
കൊല്ലം-11.05-11.30, പത്തനംതിട്ട-11.35-12.05, കോട്ടയം-12.55 വരെ, ആലപ്പുഴ-1.05 വരെ, ഇടുക്കി-1.23 വരെ, എറണാകുളം 2.40 വരെ, തൃശൂർ- 3.05 വരെ, പാലക്കാട് വരെ-3.30 വരെ, മലപ്പുറം- 4.10 വരെ, കോഴിക്കോട്-4.25, കണ്ണൂർ-4.55 , കാസർഗോഡ്- 5.20 വരെ, വയനാട്-5.45, ആണ് സൈറൻ പ്രവർത്തിക്കുക