കായംകുളം: കായംകുളം പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലാണ് കായംകുളം പുതുപ്പള്ളി വില്ലേജില്‍ പുതുപ്പള്ളി വടക്ക് മുറിയില്‍ മനേഷ് ഭവനം വീട്ടില്‍ രവീന്ദ്രന്‍ മകന്‍ മനോഹരന്‍ (65) അറസ്റ്റിലായത്.
പുതുപ്പള്ളി സ്വദേശിനിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതി കുളിച്ചിട്ട് മുറിയിലേക്ക് വന്ന സമയം പിറകിലൂടെ വന്ന് കട്ടിലിലേക്ക് തള്ളിയിട്ട ശേഷമാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
യുവതി ബഹളം വെച്ചപ്പോള്‍ ഈ സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെടുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.