/sathyam/media/media_files/2024/12/12/dBiu8yQ53TBXFjmue3Cq.jpg)
ആലപ്പുഴ: നാലാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള കായംകുളം ജലോത്സവം 13, 14 തീയതികളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കും.
13ന് വൈകിട്ട് 3മണിക്ക് കനല്‍ക്കൂട്ടം ഫോക്ക് ബാന്റിന്റെ നാടന്‍പാട്ട്. 4.30 മുതല്‍ പാടി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന നാടന്‍പാട്ട്.
ഏഴുമണിക്ക് പ്രശസ്ത സിനി ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ഇല്ലം മെഗാ മ്യൂസിക്കല്‍ ബാന്‍ഡ്.
14 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ മത്സര വള്ളംകളി. അഡ്വ. യു പ്രതിഭ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും.
കായംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ശശികല സ്വാഗതം ആശംസിക്കും. ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഐ എ എസ് പതാക ഉയര്‍ത്തും.
ആലപ്പുഴ എം പി, കെ സി വേണുഗോപാല്‍ വള്ളംകളിയുടെ മാസ്സ് ഡ്രില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.മത്സര വള്ളംകളിയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.
ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
പങ്കെടുക്കുന്നത് ഒമ്പത് ചുണ്ടന്‍ വളളങ്ങള്‍
/sathyam/media/media_files/uCQQolDVklccpPtl7OiD.jpg)
മൂന്ന് ഹീറ്റ്‌സുകളിലായി ഒമ്പത് ചുണ്ടന്‍ വളളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാല്‍ ചുണ്ടന്‍, വി ബി സി കൈനകരി തുഴയുന്ന വിയപുരം ചുണ്ടന്‍, കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴയുന്ന നടുഭാഗം ചുണ്ടന്‍, നിരണം ബോട്ട് ക്ലബ്ബ് തുഴയുന്ന നിരണം ചുണ്ടന്‍, യു ബി സി കൈനകരി തുഴയുന്ന തലവടി ചുണ്ടന്‍, ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴയുന്ന പായിപ്പാടന്‍ ചുണ്ടന്‍, പി ബി സി പുന്നമട തുഴയുന്ന ചമ്പക്കുളം ചുണ്ടന്‍, കെ ബി സി എസ് എഫ് ബി സി തുഴയുന്ന മേല്‍പ്പാടന്‍ ചുണ്ടന്‍, ചങ്ങനാശ്ശേരി ബോട്ട് ക്ലബ് തുഴയുന്ന വലിയ ദിവാന്‍ജി ചുണ്ടന്‍, എന്നിവരാണ് മത്സര വള്ളംകളിയില്‍ പങ്കെടുക്കുക.
ഡ്രജ്ജിംഗ് പ്രവര്‍ത്തികള്‍ അടക്കമുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി അഡ്വ. യു പ്രതിഭ എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ശശികല, വൈസ് ചെയര്‍മാന്‍ ആദര്‍ശ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, ദേവികുളങ്ങര ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥന്‍, വിവിധ കമ്മിറ്റികളിലെ ഷാമില അനിമോന്‍, ഫര്‍സാന ഹബീബ്, മായ രാധാകൃഷ്ണന്‍, പുഷ്പദാസ്, കോലത്ത് ബാബു, എസ് കേശുനാഥ്, റജി മാവനാല്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ലക്ഷ്മി ആര്‍ ചന്ദ്രന്‍, ജി ഹരികുമാര്‍, ഷെമിം തോപ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us