ആലപ്പുഴ: കായംകുളം കൃഷ്ണപുരം മുത്താരമ്മന്‍ കോവിലിനു സമീപം വീട്ടില്‍ അഗ്‌നിബാധ. ഒരാളുടെ മൃതദേഹം കണ്ടെത്തി.
കായംകുളം മുനിസിപ്പാലിറ്റി പാലസ് വര്‍ഡില്‍ മുരുകേശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഗ്യാസ് സിലണ്ടര്‍ തീ പിടിച്ച് എന്ന വിവരമാണ് ഫയര്‍ഫോഴ്‌സിന് ലഭിച്ചത്.
കായംകുളം അഗ്‌നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി തീ അണച്ചു പരിശോധന നടത്തിയപ്പോള്‍ ആണ് മൃതദേഹം തിരിച്ച് അറിയാന്‍ സാധിക്കാത്ത വിധത്തില്‍ കത്തി കരിഞ്ഞു കാണപ്പെട്ടത്.
അടുക്കള ഭാഗത്ത് നിന്നും മാറി തകര്‍ന്ന് കാട് പിടിച്ച് കിടന്ന മുറിയുടെ ഭാഗത്ത് റഗുലേറ്റര്‍ കണക്ട് ചെയ്യാത്ത രീതിയില്‍ ഗ്യാസ് കത്തുന്ന നിലയിലായിരുന്നു. ചരിഞ്ഞു മൃതദേഹത്തിന് നേരെ കത്തുന്ന രീതിയില്‍ ആയിരുന്നു സിലിണ്ടര്‍ കത്തിക്കോണ്ടിരുന്നത്. പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.