കായംകുളം: നിർദ്ദിഷ്ട കായംകുളം - തൂത്തുകൂടി നാലുവരിപ്പാത കൊച്ചിയുടെ ജട്ടിയിലെ കായംകുളം ദേശീയ ജലപാത ടെർമിനൽ , തീരദേശ ഹൈവേ , കായംകുളം ഹാർബർ എന്നിവയെ ബന്ധപ്പെടുത്തുവാൻ നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ദിനേശ് ചന്ദന അധികാരികളോട് ആവശ്യപ്പെട്ടു.
സുനാമി ദുരന്തവുമായി ബന്ധപ്പെട്ട് അന്നത്തെ സർക്കാർ കെ.പി റോഡിനെ പെരുമ്പള്ളി വരെ നീട്ടുന്നത് പുന നിർമ്മാണ പദ്ധതിയിൽ പരിഗണിച്ചിരുന്നു. സ്ഥലം ഏറ്റെടുപ്പിലുണ്ടാകാവുന്ന എതിർപ്പ് കാരണമാണ് അന്ന് അതിൽ നിന്ന് പിൻമാറിയത്.
നിലവിൽ കായംകുളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻ്റിൽ നിന്ന് ആരംഭിക്കുന്ന റോഡ് അശാസ്ത്രീയമായി നിർമ്മിക്കുന്ന ദേശീയപാത 66 ആയി സംയോജിപ്പിക്കുന്നതെങ്ങനെ എന്നതടക്കം പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഈ അവസരത്തിൽ ഉയരപ്പാത എന്ന ആവശ്യത്തിൻ്റെ ഗൗരവം എം.പി. ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അധികാരികളെ ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.