തിരുവന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് ഐഎഎസ് വിദ്യാര്‍ഥിനിക്ക് സുഹൃത്തിന്റെ പീഡനം. യുവതിയെ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റില്‍ കയറി സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു
കഴക്കൂട്ടത്താണ് സംഭവം. യുവതിയുടെ പരാതിയില്‍ ദീപു എന്ന യുവാവിനെതിരെ പൊലീസ് കസെടുത്തു. വിദ്യാര്‍ഥിനിയുടെ കാമുകന്റെ സുഹൃത്താണ് ദീപു.
സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയതെന്നും പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.