New Update
/sathyam/media/media_files/2025/03/07/NqoFZVTZKwH4FRFi5roz.jpg)
കഴക്കൂട്ടം: കൊച്ചുവേളിയിൽ രണ്ടു തിമിംഗില സ്രാവുകൾ വലയിൽ കുടുങ്ങി കരയ്‌ക്കെത്തിയതിനു പിന്നാലെ വലുതും ചെറുതുമായ അഞ്ചു തിമിംഗില സ്രാവുകൾ പള്ളിത്തുറയിൽ വലയിൽ കുടുങ്ങി കരയ്‌ക്കെത്തി.
Advertisment
എല്ലാം മത്സ്യത്തൊഴിലാളികൾ തള്ളി കടലിൽ ഇറക്കി. ബുധൻ രാവിലെ പള്ളിത്തുറനിന്നും മത്സ്യബന്ധനത്തിന് കമ്പവല എറിഞ്ഞ വലകളിൽ കുടുങ്ങിയാണ് 5 തിമിംഗില സ്രാവുകൾ തീരത്തെത്തിയത്.
വല അറുത്താണ് സ്രാവുകളെ കടലിൽ തള്ളിയത്. ചൊവ്വാഴ്ച കൊച്ചു വേളിയിൽ ഇത്തരത്തിൽ രണ്ടു തിമിംഗില സ്രാവുകൾ വലയിൽ കുടുങ്ങി കരയ്‌ക്കെത്തി. ഒരെണ്ണത്തിനെ തള്ളി കടലിൽ എത്തിച്ചു.
മറ്റൊന്നിനെ വിഴിഞ്ഞത്തെ തീരദേശ പൊലീസ് ബോട്ടിൽ കെട്ടി വലിച്ച് തീരദേശ ഗാർഡുകളുടെ സഹായത്തോടെ 8 കിലോമീറ്റർ ഉൾക്കടലിൽ വിട്ടു. കരയിൽനിന്നും 3 കിലോമീറ്റർ ദൂരത്തിലാണ് കമ്പവല വിരിക്കുന്നത്.