മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ എല്‍.ഡി.എഫിനും സി.പി.എമ്മിനും ഇരട്ടത്താപ്പോ..  പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവര്‍ക്കുമുണ്ട്. അത് ഇനിയും തുടരുമെന്നു ഗണേഷ്. രാഹുല്‍ വിഷയത്തില്‍ ശക്തമായി പ്രതികരിച്ച സി.പി.എം. മന്ത്രിയുടെ വിഷയത്തില്‍ മൗനത്തില്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദങ്ങള്‍ തിരിച്ചടിയാകുമോ എന്ന് ആശങ്ക.

തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതില്‍ ആരും ഇടപെടേണ്ടെന്നുമാണ് ഗണേഷ്‌കുമാറിന്റെ നിലപാട്. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവര്‍ക്കുമുണ്ട്. അത് ഇനിയും തുടരും.

New Update
ganesh-1

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ എല്‍.ഡി.എഫിനും സി.പി.എമ്മിനും തിരിച്ചടിയായി മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍. 

Advertisment

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് വാളകത്തെ കുടുംബവീട്ടിലാണ് മന്ത്രിയെ ഭാര്യ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടത്. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഭാര്യയെ മന്ത്രിയുടെ സഹചാരികള്‍ തടഞ്ഞുവെച്ചു. മൊബൈല്‍ഫോണ്‍ കൈക്കലാക്കാനും ശ്രമിച്ചു.

ganesh


തുടര്‍ന്നു ഭാര്യ പോലീസ് സഹായം തേടിയെങ്കിലും സ്ഥലത്തെത്തിയ പോലീസ് വിഷയത്തില്‍ ഇടപെടാതെ പിന്‍വാങ്ങിയെന്നും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ചു പ്രതികരണം തേടിയ മാധ്യമങ്ങളോട് ഈ വാര്‍ത്ത നിഷേധിക്കാനോ സ്ഥിരീകരിക്കാനോ ഗണേഷ്‌കുമാറിന്റെ ഭാര്യ തയ്യാറായില്ല.


അതേസമയം, സംഭവദിവസം ബന്ധുവും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖയെ വിളിച്ചും മന്ത്രിയുടെ ഭാര്യ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം ആര്‍. ശ്രീലേഖ മാധ്യമങ്ങളോട്  സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

sreelekha ips

കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ വിജയം സീജവായി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കള്‍ എന്തുകൊണ്ട് മന്ത്രിക്കെതിരെ പോലീസ് നടപടിയെടുത്തില്ല എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. 

മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പേരെടുത്ത് പ്രതികരിക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും രംഗത്തു വന്നു.

താന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍തന്നെയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും ഈ വിഷയത്തില്‍ പലതും മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും താന്‍ അഭിപ്രായം പറയാനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.


അതേസമയം, ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലേ എന്നും രാഹുല്‍ ചോദിച്ചു. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട സമീപനങ്ങളില്‍ ഇരട്ടത്താപ്പുണ്ടോ, രാഷ്ട്രീയമുണ്ടോ എന്നൊക്കെ സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വിഷയത്തില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പുയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍ പ്രചാരണം നടത്തുന്നത്.

rahul mankoottathil-10

തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതില്‍ ആരും ഇടപെടേണ്ടെന്നും ഗണേഷ്‌കുമാറിന്റെ നിലപാട്.

ganesh kumar11

പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവര്‍ക്കുമുണ്ട്. അത് ഇനിയും തുടരും. ഞാനൊരു മികച്ച പൊതു പ്രവര്‍ത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല. പത്തനാപുരത്തുകാര്‍ ഇത് വിശ്വസിക്കില്ല. എന്റെ എക്‌സ്‌റേ അവര്‍ക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്നു കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളില്‍ തന്നെ ശത്രുകള്‍ ഉണ്ട്. തന്റെ ഭാഗത്തു നിന്നു മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

Advertisment