ഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട, കുടുംബം കലക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ശീലമല്ല; മന്ത്രിസഭയിൽ നിന്ന് പുറത്തായത് സ്വന്തം കുഴപ്പം കൊണ്ടെന്ന് കെ.സി. ജോസഫ്

New Update
ganesh-kumar.1.3672104

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി കെ.സി. ജോസഫ്. 

Advertisment

ഗണേഷ് കുമാർ ഓലപ്പാമ്പ് കാണിച്ച് ആരെയും പേടിപ്പിക്കേണ്ടെന്നും ഉമ്മൻ ചാണ്ടിയുടെ വ്യക്തിത്വം കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ കേസുകൾ കാരണമാണ് ഗണേഷിനെ യുഡിഎഫ് മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തിയത്. അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല. 

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശങ്ങൾ ഉൾപ്പെട്ട കത്തിലെ പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. ആ കേസിലെ രണ്ടാം പ്രതി ഗണേഷ് കുമാറാണെന്നും കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. 

ഉമ്മൻ ചാണ്ടി കുടുംബം കലക്കുന്ന ആളാണെന്ന ഗണേഷിന്റെ വാദം കേരളത്തിൽ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment