/sathyam/media/media_files/2026/01/23/kc-joseph-ganesh-kumar-2026-01-23-15-24-00.jpg)
കോട്ടയം: ഉമ്മന്‍ ചാണ്ടി ഒരിക്കലും കുടുംബം കലക്കാന്‍ ശ്രമിക്കുന്ന ആളല്ല. അദ്ദേഹം ഒന്നിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ. ഗണേഷ് കുമാര്‍ എന്തു പറഞ്ഞാലും ശരി പൊതു സമൂഹം അത് വിശ്വസിക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്.
ഗണേഷ് കുമാറിനെ പോലെ ഒരാള്‍ സംസാരിക്കുമ്പോള്‍ കുറച്ചുകൂടി ഗൗരവത്തില്‍ കാര്യങ്ങളെ കാണേണ്ടതായിരുന്നു. സംസാരത്തിന്റെ ധ്വനി ഒട്ടും ശരിയല്ല.
അദ്ദേഹം ഭീഷണിപ്പെടുത്തുകയാണ് എന്തൊക്കെയോ വിളിച്ചു പറയുമെന്ന്. ഉമ്മന്‍ ചാണ്ടിയുടെ പൊതു ജീവിതം കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമാണെന്നും കെ.സി. ജോസഫ് പറഞ്ഞു.
ഗണേശനോട് മന്ത്രി സ്ഥാനത്ത് നിന്നു മാറി നില്‍ക്കാന്‍ പറഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ മാത്രം തീരുമാനമായിരുന്നില്ല. കേസ് ഉണ്ടായി, തുടര്‍ന്ന് ഈ വിഷയങ്ങള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്തു.
യു.ഡി.എഫിന്റെ നിര്‍ദേശ പ്രകാരമാണ് മന്ത്രി ഗണേശന്‍ അന്നു രാജിവെക്കണമെന്നു പറഞ്ഞത്. പിന്നീട് തിരിച്ച് എടുക്കാമെന്നു പറഞ്ഞഞ്ഞോ എന്ന് എനിക്ക് അറിയില്ല.
മന്ത്രി സഭയില്‍ തിരിച്ച് എടുക്കാന്‍ കഴിയാതെ പോയത് ഉമ്മന്‍ ചാണ്ടി കൊട്ടാരക്കര കോടതിയില്‍ കൊടുത്ത മൊഴി അനുസരിച്ചാണെങ്കില്‍ പിന്നീട് ഉണ്ടായ സംഭവ വികാസങ്ങള്‍ അനുസരിച്ചാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയതെന്നും കെ.സി. ജോസഫ് പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യം ലാക്കാക്കി ഉമ്മന്‍ചാണ്ടിയെ കുടുക്കി എല്‍.ഡി.എഫിലേക്കു ചേക്കേറുകയായിരുന്നു ഗണേഷ്‌കുമാറെന്നു ചാണ്ടി ഉമ്മന്‍ ആരോപിച്ചിരുന്നു. സോളാര്‍ പരാതിക്കാരിയുടെ പരാതി 18 പേജില്‍നിന്ന് 24 പേജ് ആയി കൂടിയതിനു പിന്നില്‍ ഗണേഷ്‌കുമാറാണെന്നും ചാണ്ടി ആരോപിക്കുന്നു.
/filters:format(webp)/sathyam/media/media_files/2024/12/12/KHWj8dz70DS6AFJu7edj.jpg)
പിന്നാലെ ഉമ്മന്‍ചാണ്ടിയെയും മകന്‍ ചാണ്ടി ഉമ്മനെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്തു വന്നു. ഉമ്മന്‍ ചാണ്ടി തന്നെ ചതിച്ചുവെന്നും തന്റെ കുടുംബം തകര്‍ക്കാനും മക്കളെ തന്നില്‍ നിന്ന് വേര്‍പിരിക്കാനും ഉമ്മന്‍ചാണ്ടി ബോധപൂര്‍വ്വം ശ്രമിച്ചുവെന്നും ഗണേഷ് കുമാര്‍ ആരോപിക്കുന്നു.
കുടുംബം തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്നപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചുവെന്നും ഉമ്മന്‍ചാണ്ടി തന്നോട് കാണിച്ചത് വലിയ ദ്രോഹമാണെന്നുമാണ് ഗണേഷ് പറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us