കു​ടും​ബാ​ധി​പ​ത്യം സം​ബ​ന്ധി​ച്ച ത​രൂ​രി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തോ​ട് സ​ഹ​താ​പം മാ​ത്ര​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

New Update
kc venugopal

ന്യൂ​ഡ​ൽ​ഹി: കു​ടും​ബാ​ധി​പ​ത്യം സം​ബ​ന്ധി​ച്ച ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​നം ത​ള്ളി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ രം​ഗ​ത്ത്. അ​ത്ത​രം പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​വ​രോ​ട് സ​ഹ​താ​പം മാ​ത്ര​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

ഈ ​നാ​ടി​നു​വേ​ണ്ടി ജീ​വ​ൻ സ​മ​ർ​പ്പി​ച്ച വ​രാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി​യും രാ​ജീ​വ് ഗാ​ന്ധി​യും. അ​വ​ര് കേ​വ​ലം കു​ടും​ബാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്ന​വ​രാ​ണെ​ന്ന് പ​റ​യു​ന്ന​വ​രോ​ട് സ​ഹ​ത​പി​ക്കാ​നേ ക​ഴി​യൂ.

കു​ടും​ബാ​ധി​പ​ത്യം എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു കാ​ര​ണ​വ​ശാ​ലും നീ​തീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത​ല്ല. എ​ന്തു​കൊ​ണ്ട് പ​റ​ഞ്ഞു എ​ന്നു​ള്ള​ത് ശ​ശി ത​രൂ​രി​നോ​ട് ചോ​ദി​ക്ക​ണം. അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്ക​ട്ടെ​യെ​ന്നും വേ​ണു​ഗോ​പാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്.

Advertisment