/sathyam/media/media_files/2025/11/18/kc-venugopal-2025-11-18-22-32-44.jpg)
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയ നടപടിയെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്വാഗതം ചെയ്തു.
ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ അന്തസും പൊതുജനങ്ങളിലെ ഇമേജും കാത്തുസൂക്ഷിക്കുന്നതാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി ആലോചിച്ചാണ് നടപടി എടുത്തതെന്നും എഐസിസി അത് അംഗീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിച്ചതായും, കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടി ഏറ്റവുമധികം വേഗത്തിൽ എടുത്ത നടപടിയാണിതെന്നും വേണുഗോപാല്‍ പറഞ്ഞു. എംഎൽഎ സ്ഥാനത്ത് തുടരണമെന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിൽ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് രാഹുലിനെ പുറത്താക്കിയതെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു. പല പരാതികളും കേസുകളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us