/sathyam/media/media_files/2025/12/13/kc-vo-2025-12-13-19-49-26.jpg)
കോട്ടയം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗം അലയടിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ സര്‍ക്കാര്‍ വിരുദ്ധ ട്രെന്‍ഡ് നഗര, ഗ്രാമ വ്യത്യാസമില്ലാതെ വീശി.
തദ്ദേശ തെരഞ്ഞെടുപ്പിനു കളം ഒരുങ്ങിയപ്പോള്‍ സര്‍ക്കാരും എല്‍.ഡി.എഫും ചേര്‍ന്നു കോണ്‍ഗ്രസ് അപ്രസക്തരായി എന്നുപോലും പ്രചരിപ്പിച്ചു.
സര്‍ക്കാരിന്റെ വ്യാജ പ്രചാരണങ്ങള്‍ക്കു സ്‌പോട്ടില്‍ മറുപടി നല്‍കിയ കോണ്‍ഗ്രസ് തദ്ദേശ ഫലപ്രഖ്യാപനം വന്നതോടെ തങ്ങളായിരുന്നു ശരിയെന്നു ജനത്തിനു ബോധ്യമുണ്ടെന്നു തെളിയിക്കാനായി.
കോണ്‍ഗ്രസ് വിശ്വസിച്ചതു തങ്ങളുടെ നേതാക്കിലും ചിട്ടയായ പ്രവര്‍ത്തനത്തിലുമാണ്. അതിശക്തമായ നേതൃനിരയാണ് കോണ്‍ഗ്രസിന്‍റെ കരുത്ത്.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി മുതല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, പിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയവര്‍ ഒറ്റക്കെട്ടായി നീങ്ങി.
/filters:format(webp)/sathyam/media/media_files/2025/10/18/vd-satheesan-sunny-joseph-kc-venugopal-2025-10-18-20-35-06.jpg)
മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കൃത്യ സമയത്ത് കൃത്യമായ ഇടപെടലും നിര്‍ദേശങ്ങളും നല്‍കിയ സംഘടനാ നേതൃത്വം യു.ഡി.എഫ് വിജയത്തില്‍ നിര്‍ണായകമായി.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജയസാധ്യത മാത്രം പരിഗണിക്കാന്‍ സംസ്ഥാന ഘടകത്തിനും കീഴ് ഘടകങ്ങള്‍ക്കും സ്വാതന്ത്ര്യം നല്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചതാണ് അതില്‍ ഏറ്റവും നിര്‍ണായകം.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നടത്തിയ ഇടപെടല്‍ ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഏറെ സഹായകരമായി.
അതോടെ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പതിവിലും ഉഷാറായി . വലിയ തര്‍ക്കങ്ങളും പെട്ടിത്തെറികളുമില്ലാതെ യു.ഡി.എഫിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ യു.ഡി.എഫ് അനുകൂല ട്രെന്‍ഡ് പ്രകടമായി.
/filters:format(webp)/sathyam/media/media_files/2025/11/29/kc-venugopal-election-campaign-8-2025-11-29-22-01-01.jpg)
പതിവ് മുഖങ്ങള്‍ക്കല്ല, കഴിവിനാണു യു.ഡി.എഫ് ഇക്കുറി പ്രാധാന്യം നല്‍കിയത്. ജനപ്രിയരായ സീയിയര്‍ നേതാക്കള്‍ക്കൊപ്പം കൂടുതല്‍ യുവാക്കളെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത് കെ.സി. വേണുഗോപാലായിരുന്നു.
വയനാട് ചേര്‍ന്ന കെ.പി.സി.സി ക്യാമ്പിലായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുകളില്‍ നിന്ന് ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ദേശം കെ.സി. മുന്നോട്ട് വച്ചത്. ഇതോടൊപ്പം വാര്‍ഡ് തലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തണമെന്നും കെ.സി നിര്‍ദേശിച്ചു.
കോണ്‍ഗ്രസിലെ റിബല്‍ ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് ഈ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു യു.ഡി.എഫ് സംവിധാനം പ്രവര്‍ത്തിച്ചതാണ്.
പുതുമുഖങ്ങള്‍, വനിതകള്‍ ചെറുപ്പക്കാര്‍ക്ക് എന്നിവര്‍ക്കു പ്രാതിനിധ്യം നല്‍കി. മുട്ടടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ വോട്ട് വെട്ടല്‍ നടന്നപ്പോള്‍, പാര്‍ട്ടി നേരിട്ടു നിയമപോരാട്ടം നടത്തുകയും ദേശീയതലത്തില്‍ ബിജെപിയുടെ വോട്ട് ചോരിയുടെ കേരളത്തിലെ മുഖമാണു സി.പി.എമ്മെന്ന പ്രചരണം അഴിച്ചു വിടുകയും ചെയ്ത വേണുഗോപാലും നേതാക്കളും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കി.
മുന്‍ എം.എല്‍.എമാരായ ശബരീനാഥന്‍, അനില്‍ അക്കര തുടങ്ങിയവര്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥികളായി രംഗത്തെത്തിയത് കെ.സിയുടെ ഇടപെടലിലായിരുന്നു. ഇത് തുടക്കത്തില്‍ തന്നെ യു.ഡി.എഫിനു വലിയ മുന്‍തൂക്കം നല്‍കി.
അടാട്ട് പഞ്ചായത്തിലെ 15ാം വാര്‍ഡായ സംസ്‌കൃതം കോളജില്‍ നിന്നാണ് അനില്‍ വിജയിച്ചത്. അടാട്ടില്‍ ഒന്‍പതു സീറ്റു നേടി യു.ഡി.എഫ് ഭരണവും പിടിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/29/kc-venugopal-election-campaign-4-2025-11-29-21-58-44.jpg)
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശബരി വിജയിച്ചെങ്കിലും യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. പക്ഷേ കോണ്‍ഗ്രസ് ഇവിടെ മുന്‍ കാലത്തേതിനേക്കാള്‍ മൂന്നിരട്ടിയിലധികമായി നില മെച്ചപ്പെടുത്തി.
കോര്‍പ്പറേഷനില്‍ വന്‍ തോതില്‍ എല്‍.ഡി.എഫ് വോട്ടുകള്‍ ബി.ജെ.പിക്കു മറിഞ്ഞതോടെ ബി.ജെ.പി ഭരണം പിടിക്കുകയായിരുന്നു. ഇത് ഇരു മുന്നണികളും തമ്മില്‍ ഉണ്ടാക്കിയ ധാരണയാണെന്നുപോലും കോണ്‍ഗ്രസ് സംശയിക്കുന്നുണ്ട്.
മാസങ്ങള്‍ക്കു മുന്‍പേ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ എ.ഐ.സി.സി മുന്‍കൈയെടുത്തു നടത്തിയ ഇടപെടലും കെ.പി.സി.സി മുതിര്‍ന്ന നേതാക്കള്‍ക്കു ജില്ലകളുടേയും കോര്‍പ്പറേഷന്റെയും ചുമതല നല്‍കിയതും ഗുണം ചെയ്തു.
ജില്ലാതലത്തില്‍ സണ്ണി ജോസഫ്, വി.ഡി സതീശന്‍ എന്നിവര്‍ അവലോകന യോഗങ്ങളില്‍ നേരിട്ടു പങ്കെടുത്തു തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
ജില്ലകളില്‍ കെ.സി വേണുഗോപാല്‍ നേരിട്ട് തെരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നല്‍കി. വേണുഗോപാലിന്റെ കേരളത്തിലെ സാന്നിധ്യം എ.ഐ.സി.സിയും ഹൈക്കമാന്റും കേരളത്തിലെ തെരഞ്ഞെടുപ്പിനെ പ്രാധാന്യത്തോടെ കാണുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തില്‍ തങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും പടലപ്പിണക്കങ്ങള്‍ ഒഴിവാക്കുന്നതിനു ഗുണകരമായി.
/filters:format(webp)/sathyam/media/media_files/2025/08/27/sunny-joseph-vd-satheesan-deepadas-munshi-2025-08-27-18-49-00.jpg)
സര്‍വേകള്‍ ഉള്‍പ്പെടെ നടത്തി സംഘടനാ തലത്തിലെ പാളിച്ചകള്‍ പഠിക്കുകയും സംഘടാതലത്തില്‍ നേതാക്കള്‍ക്കു പരിശീലനം നല്‍കുകയും ചെയ്തു.
ഭരണത്തിലുള്ള പഞ്ചായത്തുകളില്‍ വികസന രേഖയും, ഭരണമില്ലാത്തിടത്തു കുറ്റപത്രം തയ്യാറാക്കിയും കെ.പി.സി.സി പ്രചരണം നടത്തിയതു ജനങ്ങളില്‍ വലിയ ചലനം ഉണ്ടാക്കുന്നതിനു കാരണമായി.
കൂട്ടായ നേതൃത്വം ഒറ്റക്കെട്ടായി മുന്നൊരുക്കം നടത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തി, യു.ഡി.എഫിന്റെ ഐക്യം കൂടുതല്‍ വര്‍ധിപ്പിച്ചു. സാദിഖ് അലി തങ്ങള്‍ , കുഞ്ഞാലികുട്ടി, ഷിബുബേബി ജോണ്‍, പിജെ ജോസഫ്, പ്രേമചന്ദ്രന്‍ തുടങ്ങി നേതാക്കളുടെ അനുഭവ സമ്പത്ത് യു.ഡി.എഫിന് പ്രയോജനപ്പെടുത്താനുള്ള ഇടപെടലും ദേശീയ നേതൃത്വം തന്നെ നടത്തി.
/filters:format(webp)/sathyam/media/media_files/DSH1KyPgq5MLTzAhrevq.jpg)
പി.എം ശ്രീ, ലേബര്‍കോഡ് ഉള്‍പ്പെടെ ഉന്നയിച്ചു സിപിഎം-ബി.ജെ.പി ബന്ധം തുറന്നുകാട്ടുന്നതില്‍ കെ.സി വേണുഗോപാലിന്‍റെ പ്രസ്താവനകള്‍ ഗുണം ചെയ്തു.
അതുവഴി സിപിഎമ്മിന്റെ കാവിവത്കരണം തുറന്നുകാട്ടി. മാത്രമല്ല സി.പി.എമ്മിന്റെയും സി.പി.ഐയുടേയും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കെസി വേണുഗോപാലിന്‍റെ നീക്കത്തിനായി
രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മുന്‍പേ ശബരിമലയിലെ സ്വര്‍ണക്കൊള്ള കെ.സി മലയാളത്തില്‍ ലോക്‌സഭയില്‍ ഉന്നയിച്ചത് വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഗുണകരമായി. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും ഇളക്കം തട്ടുന്നവിധം പ്രചരണ രംഗത്തു സജീവമായി.
ഒരുഘട്ടത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍ നടത്തിയ പ്രതികരണവും സംവാദ വെല്ലുവിളിയും മുഖ്യമന്ത്രിക്ക് തന്നെ ഏറ്റെടുക്കേണ്ടി വന്നു.
ദേശീപാത നിര്‍മ്മാണത്തിലെ അഴിമതിക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൗനാനുവാദം ചോദ്യം ചെയ്തുള്ള കെ.സി വേണുഗോപാലിന്റെ പ്രതികരണത്തിനും വലിയ സ്വീകാര്യത ലഭിച്ചു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂല ഘടകങ്ങള്‍ ഒരുക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us