കെ.സി വേണുഗോപാലിനെ ഉന്നംവെച്ച് സിപിഎം. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയത് 2007ന് ശേഷമെന്ന വാദമുയർത്തി കെ.സിക്കെതിരെ കരുനീക്കം. മുഖ്യമന്ത്രിയുടെ ആരോപണം സി.പി.എം നിയമിച്ച ബോര്‍ഡ് നടത്തിയ സ്വര്‍ണക്കൊള്ള മറയ്ക്കാനെന്ന് കോണ്‍ഗ്രസ്. വേണു​ഗോപാലിനെ സിപിഎം ഭയക്കുന്നതെന്തിന് ?

New Update
pinarai vijayan kc venugopal-2

കോട്ടയം: കെ.സി വേണുഗോപാല്‍ എം.പിയെ സി.പി.എം ഭയക്കുന്നോ ? 2007 നു ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയതെന്നിരിക്കേ സ്വര്‍ണ കൊള്ളയില്‍ കെ.സി വേണുഗോപാല്‍ എം.പിയെ കൂട്ടിക്കെട്ടാന്‍ സി.പി.എം കരുനീക്കം.

Advertisment

പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്ര കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന അതേ ദിവസം മുഖ്യമന്ത്രി തന്നെ കെ.സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്തു സി.പി.എം ആരോപണം ഉയര്‍ത്തി തുടങ്ങിയത്. പിന്നാലെ സി.പി.എം സൈബര്‍ സംഘങ്ങളും ഇത്തരം പ്രചാരണങ്ങള്‍ കൊഴുപ്പിക്കുണ്ട്.


ശബരിമല സ്വര്‍ണക്കള്ളക്കടത്തില്‍ സി.പി.എമ്മിന്റെ പങ്കു മറയ്ക്കാനാണു കെ.സി വേണുഗോപാലിനെ കരുവാക്കുന്നതെന്നു കോണ്‍ഗ്രസ് കരുതുന്നു.


2004ല്‍ കെ.സി വേണുഗോപാല്‍ ദേവസ്വം ചുമതലയുള്ള മന്ത്രിയായി എന്നതിന്റെ പേരില്‍ 2016 നു ശേഷം എല്‍.ഡി.എഫ് ഭരണത്തിനു കീഴില്‍ നടന്ന സ്വര്‍ണക്കൊള്ളയില്‍ കെ.സി വേണുഗോപാല്‍ എങ്ങനെ കുറ്റക്കാരനാകുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.

kc venugopal press meet-2

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തില്‍ കെ.സി വേണുഗോപാലിന്റെ സാന്നിധ്യം സി.പി.എം ഭയക്കുന്നതിനു തെളിവാണ് ഇപ്പോള്‍ നടക്കുന്ന ആരോപണങ്ങളെന്നാണു കോണ്‍ഗ്രസ് വിലയിരുത്തല്‍.

2007 നു ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയതെന്നാണു സര്‍ക്കാരും പ്രത്യേക അന്വേഷണസംഘവും പറയുന്നത്.

മന്ത്രി എം.ബി രാജേഷ് ആദ്യം കെ.സി വേണുഗോപാലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു എങ്കിലും ഒടുവില്‍ നിയമസഭയില്‍ ആ നിലപാടില്‍ നിന്നു മലക്കം മറിഞ്ഞു.

mb rajesh kc venugopal

പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം പ്രസിഡന്റായിരിക്കെയാണു പോറ്റി ശബരിമലയിലെത്തി എന്നാണു പുതിയ വാദം.

ഇതിനിടെയാണു മുഖ്യമന്ത്രി തന്നെ കെ.സി വേണുഗോപാലിനെ ഉന്നം വച്ചു രംഗത്തു വന്നത്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഇത്തരമൊരു ആരോപണത്തില്‍ കഴമ്പില്ലെന്നു ചരിത്രം അറിയാവുന്ന പലര്‍ക്കും ബോധ്യമുള്ളതാണെന്നു രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

കെ.സി വേണുഗോപാല്‍ ദേവസ്വം മന്ത്രി ആയിരിക്കെയാണു യു.ഡി.എഫ് നിയമിച്ച ദേവസ്വം ബോര്‍ഡിനെതിരെ ഉയര്‍ന്ന നിയമന വിഭാഗത്തില്‍ വിജിലന്‍സ് അന്വേഷണത്തിനു ദേവസ്വം മന്ത്രിയായി കെസി വേണുഗോപാല്‍ ശിപാര്‍ശ ചെയ്യുന്നതും അന്വേഷണം നടത്തുന്നതും.


ഈയൊരു നടപടിയിലൂടെ ബോര്‍ഡും മന്ത്രിയും തമ്മിലുള്ള ബന്ധത്തില്‍ എത്രത്തോളം ഇഴയടുപ്പം ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്.


പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍, സിപിഎം നിയമിച്ച ബോര്‍ഡിന്റെ, സി.പി.എം നേതാക്കള്‍ നടത്തിയ സ്വര്‍ണക്കൊള്ള മറക്കാനായിട്ടാണു മുഖ്യമന്ത്രി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

പ്രതികളായവരെ ഇപ്പോഴും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അവരെ തള്ളിപ്പറയാന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

പ്രതികളായ മുന്‍ ബോര്‍ഡ് മെമ്പര്‍മാര്‍ക്കെതിരെ ഒരു അക്ഷരം മിണ്ടാന്‍ പോലും മുഖ്യമന്ത്രിക്കു ഭയമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

sabarimala.1.3583905

നിയമന വിവാദം ഉണ്ടായപ്പോള്‍ തന്നെ വിജിലന്‍സ് അന്വേഷണത്തിനു ശിപാര്‍ശ ചെയ്ത കെ.സി വേണുഗോപാല്‍ ഒരുപക്ഷത്തും, കോടതി ചുമതലപ്പെടുത്തിയ അന്വേഷണസംഘം തെളിവുസഹിതം പിടികൂടിയ സി.പി.എമ്മുകാരായ പ്രതികളെ ഇപ്പോഴും സംരക്ഷിക്കുന്ന പിണറായി വിജയന്‍ മറുവശത്തും നില്‍ക്കുന്നു.

അങ്ങനെയുള്ള കെ.എസി വേണുഗോപാലിനെ രാഷ്ട്രീയ ധാര്‍മികത പഠിപ്പിക്കുവാന്‍ പിണറായി വിജയന്‍ ഇറങ്ങിത്തിരിച്ചത് എന്നുള്ളതാണ് ഇതിലെ കൗതുകമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

കെ.സി വേണുഗോപാല്‍ മന്ത്രിയായിരുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി 2006ല്‍ അവസാനിച്ചു. അതുകഴിഞ്ഞു വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണു പോറ്റി ശബരിമലയില്‍ എത്തുന്നത്.

ശബരിമല വികസനവുമായി ബന്ധപ്പെട്ടു വനഭൂമി കേന്ദ്രസര്‍ക്കാരില്‍ നിന്നു വാങ്ങി എടുക്കുന്നതില്‍ ഉള്‍പ്പെടെ ഉള്ള വിഷയങ്ങളിലും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അക്കാലത്തെ ബോര്‍ഡിന്റെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായപ്പോഴും

ദേവസം മന്ത്രി എന്ന നിലയില്‍ മികച്ച ഇടപെടല്‍ നടത്തിയ ഭരണാധികാരി കൂടിയായിരുന്നു കെ.സി വേണുഗോപാലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അക്കാലത്തെ മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

Advertisment