/sathyam/media/media_files/2026/02/24/untitled-2026-02-24-11-06-27.jpg)
കോട്ടയം: ട്വന്റിഫോര്‍ ബിസിനസ് കോണ്‍ക്ലേവില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനെ കേരളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാത്തില്‍ ചോദ്യം ചെയ്യുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയുടെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന അതേ വീറും വാശിയോടെയുമാണ് കെ.സി. വേണുഗോപാല്‍ എം.പി കോണ്‍ക്ലേവില്‍ പ്രസംഗിച്ചത്.
ഞങ്ങള്‍ 14 വര്‍ഷമായി എയിംസ് ആവശ്യപ്പെടുന്നു, അതിപ്പോഴും കെട്ടികിടക്കുകയാക്കുയാണ്. ഹൈസ്പീഡ് റെയില്‍ കോറിഡോറിന് വേണ്ടി ഞങ്ങള്‍ നിങ്ങളോട് ശക്തമായി വാദിച്ചിരുന്നു. രാജ്യത്ത് പുതുതായി ആറെണ്ണം പ്രഖ്യാപിച്ചെങ്കിലും അതിലൊന്നും കേരളം ഉള്‍പ്പെട്ടിട്ടില്ല.
കൊങ്കണ്‍ റെയില്‍വേ യാഥാര്‍ഥ്യമാക്കിയതു കേരളത്തില്‍ നിന്നുള്ള ഒരാളാണ്. അദ്ദേഹം നിങ്ങളുടെ പാര്‍ട്ടിക്കുവേണ്ടി മത്സരിച്ച ഒരാളാണ്. രാജ്യം കണ്ട ഏറ്റവും മികച്ച ആക്കിടെക്കുകളില്‍ ഒരാളാണ് അദ്ദേഹം.
അദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തുകയും അതിലൂടെ കേരളത്തില്‍ എന്തെങ്കിലും വികസനം നടക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍, ബജറ്റ് പ്രഖ്യാപനത്തിനു ശേഷം ഞങ്ങള്‍ പൂര്‍ണമായും നിരാശരാണ്. ലോകത്ത് ആയുര്‍വേദത്തിന്റെ യഥാര്‍ഥ അവകാശികള്‍ കേരളമാണ്. നിങ്ങള്‍ ലോകത്ത് എവിടെ പോയാലും കേരളാ ആയുര്‍വേദ കാണാന്‍ സാധിക്കും.
എന്നാല്‍, ആയുഷ് ഡിപ്പാര്‍ട്ട്മെന്റ കേരളത്തെ അവഗണിക്കുകയാണ്. ടൂറിസം മേഖലയെടുത്താല്‍ ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. ഇവിടെ മനോഹരമായ ക്ഷേത്രങ്ങളും പള്ളികളും മസ്ജിതുകളും ഉണ്ട്. ലക്ഷക്കണക്കിന് ടൂറിസിറ്റുകളെ ആകര്‍ഷിക്കാന്‍ സാധിക്കും.
ഇതിനെല്ലാം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പിന്തുണ ആവശ്യമാണെന്നും കെ.സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. വീഡിയോയ്ക്കു സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യയതയാണ് ലഭിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us