/sathyam/media/media_files/2025/12/19/kc-venugopal-press-meet-2025-12-19-17-27-17.jpg)
ആലപ്പുഴ: ഗര്‍ഭിണിയായ സ്ത്രീയെയാണ് എറണാകുളത്ത് സി ഐ മര്‍ദ്ദിച്ചത്. സ്ത്രീകളോടുള്ള പോലീസിന്റെ സമീപനത്തിന്റെ ചിത്രമാണ് എറണാകുളത്തെ മര്‍ദ്ദന ദൃശ്യങ്ങളെന്ന് എഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കേരള പോലീസ് ഇങ്ങനെയായിരുന്നില്ല. ഇത്തരമൊരു അവസ്ഥയിലെത്തിച്ചത് സര്‍ക്കാരിന്റെ ഭരണ നയങ്ങളാണ്. ക്രിമിനലുകളെ സംരക്ഷിക്കാന്‍ സിപിഎം ഉപയോഗിച്ച് ഇപ്പോള്‍ പോലീസ് സേന ക്രിമിനലുകളുടെ താവളമായി മാറി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലജ്ജാകരമാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.
കസ്റ്റഡിയിലെടുക്കുന്നവരെ ഭീകരമായി മര്‍ദ്ദിക്കുന്നത് ജനം അറിയുന്നില്ല. വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിലൂടെ മാത്രമെ അത് പുറത്തുവരുന്നുള്ളൂ.
തൃശൂരില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്തിന് നേരിട്ടതും അതുപോലെയൊരു പീഡനമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
നിയമപരിപാലനത്തിന് പേരുകേട്ട കേരള പോലീസിനെ മര്‍ദ്ദനോപകരണമാക്കി മാറ്റി. ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ പരമ്പരകളാണ് സമീപകാലത്ത് പുറത്തുവന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us