കളം നിറഞ്ഞ് കെസി വേണുഗോപാലും; കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിലും നിർണ്ണായകമായ കേരളത്തിൽ കെസിയാകുമോ മുഖ്യമന്ത്രി ? വിഡി സതീശനും ചെന്നിത്തലക്കും ഒപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വേണുഗോപാലിന്‍റെ പേരും സജീവ പരിഗണനയിൽ. സംസ്ഥാനത്തെ ഓരോ വിഷയങ്ങളിലും ഇടപെടുന്ന കെസിയെ കടന്നാക്രമിച്ച് ഇടതും ബിജെപിയും

പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടി നിറവേറ്റുന്ന കെസി വേണുഗോപാല്‍ ആ നിലയ്ക്ക് ഇത്തരം കൂടിക്കാഴ്ചകളിലൂടെ ശ്രദ്ധയില്‍പ്പെടുന്ന പ്രശ്‌നങ്ങള്‍ പരിഹാരം കാണാനുള്ള ഇടപെടലുകളും നടത്തുന്നു.

New Update
vd satheesan kc venugopal remesh chennithala
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: മുഖ്യമന്ത്രിയാകാന്‍ കെസി വേണുഗോപാലും രംഗത്തുണ്ടാകുമെന്നതാണ് ഇടത് മുന്നണിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. 

Advertisment

മുഖ്യമന്ത്രി ആകാന്‍ ഇല്ലെന്ന് പറയുമ്പോഴും കഴിഞ്ഞ കുറച്ചു ദിവസത്തെ കെസി വേണുഗോപാലിന്റെ സമൂഹിക - സംഘടനാതലത്തിലെ ഇടപെടലുകള്‍ വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കെസി വേണുഗോപാലും ഉണ്ടാകും എന്നുതന്നെയാണ്.


കേരളത്തില്‍ കെസി വേണുഗോപാല്‍ കൂടുതല്‍ സജീവമാകുന്ന ഇടപെടലുകളാണ് കഴിഞ്ഞ കുറച്ചുനാളത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ മനസിലാകും. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ അവരുമായി നേരിട്ട് സംവദിച്ചും കൂടിക്കാഴ്ച നടത്തിയും കെസി വേണുഗോപാല്‍ കേരളത്തില്‍ സജീവമാകുന്നുണ്ട്.


kc kumbala

പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടി നിറവേറ്റുന്ന കെസി വേണുഗോപാല്‍ ആ നിലയ്ക്ക് ഇത്തരം കൂടിക്കാഴ്ചകളിലൂടെ ശ്രദ്ധയില്‍പ്പെടുന്ന പ്രശ്‌നങ്ങള്‍ പരിഹാരം കാണാനുള്ള ഇടപെടലുകളും നടത്തുന്നു.

സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനുമാണ് ഇത്തരമൊരു പരിപാടി കെസി വേണുഗോപാല്‍ എംപി ആസൂത്രണം ചെയ്തിരിക്കുന്നത്. 


സംഘടനാതലത്തില്‍ ഏകോപനം കൊണ്ട് വരുന്നതിന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ കെസി നടത്തിയ ഇടപെടലുകളിലൂടെ കഴിഞ്ഞിട്ടുണ്ട്. കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഡിസിസി നേതൃയോഗങ്ങളില്‍ പങ്കെടുത്ത് സംഘടനാതലത്തില്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കി.


kc venugopal with workers

പ്രകടനപത്രിയ്ക്ക് ഗുണകരമായ ജനസമ്പര്‍ക്കം എന്ന ആശയം മുന്നോട്ട് വെച്ചു. തൊഴിലുറപ്പ് തൊഴിലാളികളുമായി ആലപ്പുഴയില്‍ കൂടിക്കാഴ്ച നടത്തി, എറണാകുളത്ത് രാജഗിരി കോളേജില്‍  സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തി.

പാലക്കാട് ജില്ലയില്‍ നെല്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. ആലപ്പുഴയില്‍ യുവകര്‍ഷകനോട് സമയം ചെലവിച്ച് പുതുതലമുറയ്ക്ക് കാര്‍ഷിക മേഖലയിലുള്ള താല്‍പ്പര്യം, തൊഴില്‍ സാധ്യത, വരുമാനം എന്നിവയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. സമൂഹ മാധ്യമങ്ങളിൽ ഇത്തരം ഇടപെടലുകൾ ഏറെ ചർച്ചയായി.

kc with farmers


വിലക്കയറ്റം തകര്‍ക്കുന്ന കുടുംബ ബജറ്റിലെ ആശങ്ക സംബന്ധിച്ച് ആലപ്പുഴയില്‍ മത്സ്യത്തൊഴിളി വീട്ടമ്മമാര്‍ക്കൊപ്പം ആശയവിനിമയം നടത്തി. തലസ്ഥാനത്ത് ഇന്‍ട്രസീസ് ആന്റ് കോമേഴ്‌സ് മേഖലയിലുള്ള 50 ലേറെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. 


kc venugopal house contact

കേരളത്തില്‍ വ്യവസായ സംരംഭകര്‍ നേരിടുന്ന പ്രതിസന്ധികള്‍ മനസിലാക്കി. വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തേണ്ടതിന്റെയും അതിനാവശ്യമായ നിയമഭേദഗതികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ചുവപ്പുനാട പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചര്‍ച്ച നടത്തി.

kc venugopal house contact-2

ഗിഗ് തൊഴിലാളികളുമായി തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. അവരുടെ തൊഴില്‍ മേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കേണ്ടതിന്റെ പ്രധാന്യം അവരോട് പങ്കുവെച്ചു.

വിവിധ മേഖലകളിലുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിലൂടെ കെസി വേണുഗോപാല്‍ നടത്തുന്ന ഇത്തരം കൂടിക്കാഴ്ചകളെല്ലാം യുഡിഎഫിന്റെ പ്രകടന പത്രിക രൂപീകരണത്തില്‍ ഏറെ ഗുണം ചെയ്യും എന്ന കണക്ക് കൂട്ടലാണ്.

gig workers with pc


ദേശീയ നേതൃത്വത്തെ ചിട്ടയോടെ നയിച്ച് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗ സംഖ്യ 100 ലും ഇന്ത്യസംഖ്യത്തിന്റെ അംഗബലം 238 ലും എത്തിക്കുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തുകയും ചെയ്ത കെസി കേരളത്തില്‍ മുഖ്യമന്ത്രിയാവുക എന്ന പരിഗണനയിൽ നിന്ന് മാറ്റി നിര്‍ത്തുക അസാധ്യം. 


പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും അച്ചടക്കത്തോടെ നിറവേറ്റിയ വ്യക്തി കൂടിയാണ് കെസി വേണുഗോപാല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴ പിടിച്ചെടുപ്പിക്കാന്‍ ഉള്ള പാര്‍ട്ടി ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി.

kc at delhi


കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഇപ്പോള്‍ മുഖ്യമന്ത്രി പദത്തിനായി അവകാശം ഉന്നയിക്കുന്ന നേതാക്കളെക്കാള്‍ ഒരുപടി കൂടി കടന്ന സംഘടനയ്ക്ക് വേണ്ടി ദേശീയതലത്തില്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്ന നേതാവ് കൂടിയാണ് കെസി വേണുഗോപാല്‍ എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. 


അങ്ങനെയുള്ള ഒരു നേതാവിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുക പ്രായോഗികമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഹൈക്കാന്‍ഡിന്റെ താത്പര്യം കൂടി ഉള്‍ക്കൊള്ളുന്ന ഒരാളെയാണ് പൊതുവേ മുഖ്യമന്ത്രി പദത്തിലേക്ക് കോൺഗ്രസ്  ദേശീയ നേതൃത്വം ഉയര്‍ത്തിക്കൊണ്ടുവരുക. അതിനുള്ള മികച്ച മാതൃകകളാണ് കഴിഞ്ഞ കാലങ്ങളിൽ തീരുമാനിച്ച രാജസ്ഥാനില്‍ അശോക് ഗഹ്ലോട്ടിന്റെയും കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെയും മുഖ്യമന്ത്രി പദം.

kc venugopal

പരിഹസിക്കുന്നവര്‍ പിആറില്‍ ജീവിക്കുന്നവര്‍ എന്നത് എടുത്ത് പറയണം. കെസിയെ ഗൃഹ സന്ദർശനത്തിലും കൃഷി ഇടം സന്ദർശിക്കുന്നതിലും ഒക്കെ പരിഹസിച്ചത് ഇടത് - ബിജെപി പ്രവർത്തകരാണ്.

സിപിഎം ജനറല്‍ സെക്രട്ടറി എംഎം ബേബി സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി പാത്രം കഴുകിയപ്പോള്‍ മൗനം പാലിച്ച സിപിഎം നേതാക്കളും ശിവന്‍കുട്ടിയെ പോലുള്ള മന്ത്രിമാരുമാണ് ഇപ്പോള്‍ കെസി വേണുഗോപാലിനെ പരിഹസിക്കാന്‍ രംഗത്ത് വന്നത് എന്നത് കോൺഗ്രസ് പ്രതിരോധത്തിൻ്റെ കരുത്ത് കൂട്ടുകയും കെസിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുകയും ചെയ്തു. 


ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയ്ക്കിടെ ബാലുശ്ശേരിയില്‍ വയോധികനെ കൊണ്ട് പെന്‍ഷന്‍ തുകയുടെ പേരില്‍ നാടകം നടത്തിയ സിപിഎം നേതാക്കളാണ് യുഡിഎഫ് പ്രകടന പത്രികയുടെ ഭാഗമായി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന വേണുഗോപാലിനെ അധിക്ഷേപിക്കുന്നത് എന്നത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത് കെസിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു.


kc venugopal mp video call

പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സുമായിട്ടും യുവജനതയുമായി കൂടിക്കാഴ്ചകള്‍ വരും ദിവസങ്ങളില്‍ കെസി വേണുഗോപാല്‍ നടത്തുന്നുണ്ട്. കേരളത്തില്‍  നിന്ന് വിദേശത്തേക്കുള്ള യുവത്വത്തിന്റെ വിദേശ കുടിയേറ്റത്തിന് ശാശ്വത പരിഹാരം കാണാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് അത് അധികാരത്തിലെത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ വികസന ക്ഷേമനയമായി നടപ്പാക്കുക എന്നത് കൂടി ഇത്തരം പരിപാടികളുടെ ലക്ഷ്യമാണ്. 


ദേശീയ രാഷ്ട്രീയത്തിന്റെ തിളക്കത്തില്‍ സംസ്ഥാനത്ത് സജീവമാകാൻ കെസിക്ക് കഴിയുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും കേരളത്തില്‍ കൂടുതല്‍ സജീവമാകുകയാണ് കെസി വേണുഗോപാല്‍ എന്നത് എതിർ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. 


kc venugopal and sujith

വര്‍ത്തമാന കേരള രാഷ്ട്രീയത്തിലെ ഓരോ ചലനങ്ങളിലും കൃത്യമായ പ്രതികരണം നടത്തി നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നു എന്നത് കെസിയുടെ പ്രത്യേകതയാണ്. കെസിയുടെ 
സോഷ്യല്‍ എഞ്ചിനീയറിംഗ് വൈഭവം ബിജെപിയേയും സിപിഎമ്മിനേയും ഒരു പോലെ ഭയപ്പെടുത്തുന്നു.


സോഷ്യല്‍ എഞ്ചിനീയറിംഗിന് ആവശ്യമായ ഇടപെടലുകളും കെസി വേണുഗോപാല്‍ നടത്തുന്നു. കൃത്യമായ ഇടവേളകളില്‍ വിവിധ മത സാമുദായിക നേതാക്കളുമായി കെസി വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തുന്നതും അതിന്റെ ഭാഗം. 


സമസ്ത,കാന്തപുരം ഇരുവിഭാഗങ്ങളും സംഘടിപ്പിച്ച സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും മുസ്ലീം മതവിഭാഗത്തിന് കോണ്‍ഗ്രസ് നല്‍കുന്ന പരിഗണനയും പ്രാധാന്യവും ചൂണ്ടിക്കാട്ടുകയും ചെയ്തു. 

ക്രൈസ്തവ സഭാ വിഭാഗങ്ങളേയും കോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടരീതിയിലുള്ള ഇടപെടലുകള്‍ കെസി നടത്തി. കര്‍ദിനാള്‍ മാര്‍.ജോര്‍ജ് കൂവക്കാട്, മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍.തോമസ് തറയില് എന്നിവരുമായി ചങ്ങനാശ്ശേരി ചെത്തിപ്പുഴയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. 

അതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി അരമനയിലെത്തി. രാഷ്ട്രീയ - ക്രൈസ്തവ സഭാ വിഷയങ്ങളും ചര്‍ച്ച നടത്തി. ക്രിസ്മസ് ദിനത്തില്‍ തലശ്ശേരി, തമാരശ്ശേരി രൂപതാ ആസ്ഥാനത്ത് നേരിട്ടെത്തി കെസി വേണുഗോപാല്‍ പിതാക്കന്‍മാര്‍ക്ക് ആശംസ അര്‍പ്പിച്ചിരുന്നു.

kc venugopal at infam


ക്രൈസ്തവ സഭകളുടെ കാര്‍ഷിക കൂട്ടായ്മയായ ഇന്‍ഫാം സമ്മേളനത്തില്‍ പങ്കെടുത്ത കെസി വേണുഗോപാലിന് വലിയ സ്വീകരണമാണ് ലഭിച്ചത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, പാറശാല രൂപത ബിഷപ്പ് തോമസ മാര്‍ യൗസേബിയോസ്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ കെസി വേണുഗോപാലിന്റെ മതനിരപേക്ഷ നിലപാടുകളെ മുക്തകണ്ഠം പ്രശംസിച്ചു. 


ദേശീയതലത്തില്‍ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന സംഘപരിവാര്‍ ആക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുള്ള കെസി വേണുഗോപാലിന് പൊതുവ ക്രിസ്ത്യന്‍ സമൂഹത്തിന് ഇടയില്‍ വലിയ സ്വാധീനമാണ്. 

ക്രൈസ്തവ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഉണ്ടായപ്പോള്‍ ശക്തമായ ഇടപെടലുകളും പ്രതികരണവും കെസി വേണുഗോപാല്‍ നടത്തിയത് വലിയ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.


ശിവഗിരി മഠവുമായി കൂടുതല്‍ അടുത്തു. മംഗലാപുരത്തും മൈസൂറും മഠത്തിന് കര്‍ണാടക സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി ആശ്രമം നിര്‍മ്മിക്കാന്‍ ഭൂമിവിട്ടു നല്‍കി. 


kc venugopal sivagiri madam

വര്‍ക്കല തീര്‍ത്ഥാട ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയനേയും സിദ്ധരാമയ്യേയും ഇരുത്തി ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി കെസി വേണുഗോപാലിന് അതിലുള്ള നന്ദിയും അറിയിച്ചിരുന്നു.

ശ്രീനാരായണ ഗുരു - ഗാന്ധി കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികം മംഗലാപുരത്ത് ഉദ്ഘാടന ചെയ്ത കെസി വേണുഗോപാല്‍ സമാനരീതിയില്‍ ഒരു പരിപാടി കേരളത്തില്‍ സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് അതേ മാതൃകയില്‍ ഒരു പരിപാടി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. 

ഇതിലൂടെ ഇഴവസമുദായത്തെ കോണ്‍ഗ്രസില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ കഴിയമെന്ന കണക്ക് കൂട്ടലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്ക്.  


എന്‍എസ്എസ് നേതൃത്വവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞപ്പോഴും എന്‍എസ്എസ് നേതൃത്വം കെസി വേണുഗോപാലുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ചത് രാഷ്ട്രീയ കേരളം ശ്രദ്ധയോടെ വീക്ഷിച്ചു.


g sukumaran nair

കെപിഎംഎസിന്റെ സംസ്ഥാന സമ്മേളനത്തിലേക്കും കെസി വേണുഗോപിനെ പ്രത്യേക ക്ഷണമുണ്ട്. ഇതെല്ലാം മത സാമുദായിക നേതൃത്വം കെസി വേണുഗോപാലിന് നല്‍കുന്ന പരിഗണനയുടെ കൂടി നേര്‍ചിത്രമാണ്.

കെസി വേണുഗോപാലിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് വൈഭവത്തിന്റെ ചൂണ്ടുപലക കൂടിയാണ് സമീപകാലത്ത് എഐസിസി പുനഃസംഘടിപ്പിച്ച കെപിസിസി പ്രചാരണസമിതി. 


കൃത്യമായ മത സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിഞ്ഞതിന് പിന്നില്‍ കെസിയുടെ അദൃശ്യ സാന്നിധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് സിപിഎമ്മും ബിജെപിയും കെസിയുടെ സോഷ്യൽ എൻജിനീയറിംഗിനെ ഭയക്കുന്നത്.


സിപിഎമ്മിന്റെ ഉന്നം കെസി വേണുഗോപാല്‍ ആകുന്നതിൻ്റെ കാരണവും ഇത് തന്നെയാണ്. കെസി വേണുഗോപാലിന്റെ ഇത്തരം ഇടപെടലുകള്‍ സിപിഎം ക്യാമ്പിനെ അസ്വസ്തമാക്കുന്നുണ്ട്. അതിനലാണ് കെസി വേണുഗോപാലിനെ ഒറ്റതിരിഞ്ഞ ആക്രമിക്കാന്‍ ശ്രമിക്കുന്നത്. 

ശബരിമല സ്വര്‍ണ്ണക്കൊള്ള, അയപ്പസംഗമത്തിലെ അഴിമതി എന്നിവ ഉള്‍പ്പെടെയുള്ളവയില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വലിയ ആക്രമണങ്ങളാണ് കെസി അഴിച്ച് വിട്ടത്.


ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പലഘട്ടത്തിലും സര്‍ക്കാരിനെയും മുഖ്യമന്ത്രിയും കെസി വേണുഗോപാല്‍ പൊതുജനമാധ്യത്തില്‍ വലിച്ചുകീറി. അതിലുള്ള പ്രത്യാക്രമണത്തിന്റെ ഭാഗമായി കെസി വേണുഗോപാലിനെ സ്വര്‍ണ്ണക്കൊള്ളയുമായി കൂട്ടിക്കെട്ടാന്‍ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നതും ശ്രദ്ധേയമായി. 


puthuyuga yathra kumbala

വിഡി സതീശന്റെ പുതുയുഗ യാത്ര ആരംഭിക്കുന്ന ദിവസം തന്നെയാണ് കെസി വേണുഗോപാലിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നത്. 2006ല്‍ ദേവസ്വം മന്ത്രി സ്ഥാനത്ത് നിന്ന് മാറിയ വേണുഗോപാലിനെതിരെ 2007 ല്‍ നടന്ന പോറ്റി ശബരിമലയില്‍ എത്തിയ വിഷയം ഉയര്‍ത്തിക്കാട്ടി പുകമറ സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കവും അതോടെ പാളി.


പലഘട്ടത്തിലും മുഖ്യമന്ത്രിയും കെസി വേണുഗോപാലും തമ്മിലുള്ള വാക്ക് വാദങ്ങള്‍ക്ക് രാഷ്ട്രീയ കേരളം സാക്ഷിയായിട്ടുണ്ട്. യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി തെറ്റായി ചിത്രീകരിച്ചപ്പോള്‍ അതിനെതിരെ രംഗത്ത് വന്ന വേണുഗോപാല്‍, മുഖ്യമന്ത്രിയെ പരസ്യമായ സംവാദത്തിന് വെല്ലുവിളിച്ചു. 


വലിയകാര്യത്തില്‍ വെല്ലുവിളി സ്വീകരിച്ച മുഖ്യമന്ത്രി പിന്നീട് അതില്‍ നിന്ന് ഒളിച്ചോടുന്നതും കേരളം കണ്ടു.
സിപിഎം നിരന്തരമായി കെസി വേണുഗോപാലിനെ ലക്ഷ്യം വെയ്ക്കുന്നതിന് മറ്റൊരു ഉദാഹരമാണ് മണിശങ്കര്‍ അയ്യറെ ഇറക്കിയുള്ള വിമര്‍ശനങ്ങള്‍. 

manisankar iyyar

സംസ്ഥാന സര്‍ക്കാര്‍ മണിശങ്കര്‍ അയ്യറെ ക്ഷണിച്ച് പരിപാടിയില്‍ പങ്കെടുപ്പിച്ചതിന് പിന്നിലെ പ്രധാന ഉദ്ദേശ്യം പിണറായിക്ക് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടൊപ്പം കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുക കൂടിയാണ് എന്ന് വ്യക്തമായി. 

ദീര്‍ഘകാലമായി കോണ്‍ഗ്രസുമായി അകലം പാലിക്കുന്ന നേതാവാണ് മണിശങ്കര്‍ അയ്യര്‍ എന്നത് എടുത്ത് പറയണം. ഇടതിന്റെ അടിത്തറ ഇളക്കുന്ന നീക്കം കെസി നടത്തുന്നു.


ഇടതുചിന്തകരും അനുഭാവികളുമായ നിരവധി പേരെ കോണ്‍ഗ്രസിനോട് അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും കെസി വേണുഗോപാല്‍ നേതൃത്വം നല്‍കി. കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷാ പോറ്റി സിപിഎം വിട്ടത് കെസി വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് നടത്തിയ പ്രവര്‍ത്തനങ്ങളാണ്. 


isha potty kc venugopal

ഇടതുപക്ഷവുമായും സര്‍ക്കാരുമായും ഒടക്കി നില്‍ക്കുന്ന നടന്‍ പ്രേംകുമാറും, ജയന്‍ ചേര്‍ത്തലയും  കെസി വേണുഗോപാലുമായി ആശയവിനിമയം നടത്തിയതും രാഷ്ട്രീയ കേരളം കൗതകത്തോടെയാണ് വീക്ഷിക്കുന്നത്.


ദേശീയപാത നിര്‍മ്മാണത്തിലെ അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ശക്തമായ ഇടപെടല്‍ പാര്‍ലമെന്റില്‍ നടത്തി. കൂരിയാട് ദേശീയപാത അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. പിഎസി ചെയര്‍മാന്‍ എന്ന നിലയിലും നിരവധി ഇടപെടലുകള്‍ നടത്തി. 


വ്യോമയാന മേഖലയിലെ സുരക്ഷ, അമിത നിരക്ക് എന്നിവയ്ക്ക്തിരെയും ഇടപെടല്‍ നടത്തി.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് സെഷനിലും മിന്നുന്ന പ്രകടനമാണ് കെസി വേണുഗോപാല്‍ നടത്തിയത്. 

kc at parliament

പ്രതിപക്ഷനേതാവിനെ സഭയില്‍ സംസാരിക്കാന്‍ അനുവദികാതെ മൈക്ക് ഓഫ് ചെയ്ത നടപടിക്കെതിരെ രംഗത്ത് വന്ന കെസി വേണുഗോപാലിനോട് സ്പീക്കര്‍ താങ്കള്‍ രാഹുലിന്റെ വക്കീലാണോയെന്ന് വരെ ചോദിക്കുന്ന സ്ഥിതിയിലെത്തി. 

kc at parliament-2

ജനാധിപത്യ സംവിധാനത്തിന്റെ പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷ നേതാവിന്റെ പങ്കും പ്രസക്തിയും ചരിത്രവും ചട്ടങ്ങളും കീഴ് വഴക്കങ്ങളും ചൂണ്ടിക്കാട്ടി കെസി വേണുഗോപാല്‍ തിരിച്ചടിച്ചതും രാജ്യം ശ്രദ്ധിച്ചു. 

കേന്ദ്രബജറ്റില്‍ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെയും കെസി വേണുഗോപാല്‍ രംഗത്ത് വന്നിരുന്നു. കെസി ഇങ്ങനെ കളം നിറയുമ്പോൾ കാര്യങ്ങൾ കെസി അല്ലാതാര് എന്ന ചോദ്യത്തിലേക്ക് എത്തുക സ്വാഭാവികം.

Advertisment