/sathyam/media/media_files/2026/01/13/kc-venugopal-mp-rapakal-samaram-2026-01-13-20-37-43.jpg)
കോട്ടയം: നിയമസഭ പിടിക്കാനുള്ള യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റയും പോരട്ടങ്ങള്‍ക്കു തുടക്കം കുറിച്ച ദിവസമായിരുന്നു ഇന്ന്. തൊഴിലുറപ്പു രാപ്പകല്‍ സമരം കോണ്‍ഗ്രസിനു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.
സിപിഎം ടിക്കറ്റില്‍ മൂന്നു തവണ എംഎല്‍എയായ ഐഷാ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിച്ചു ഇടതു മുന്നണിയെ കോണ്‍ഗ്രസ് ഞെട്ടിച്ചിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/13/kc-venugopal-rapakal-samaram-2026-01-13-20-39-40.jpg)
സമരപന്തലിലേക്ക് ഐഷാ പോറ്റിയെ എത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയുടെ തന്ത്രമാണു കോണ്‍ഗ്രസ് നേതാക്കള്‍ക്കിയിലെ ചര്‍ച്ചാവിഷയം.
സമരപന്തലിലേക്ക് ഐഷാ പോറ്റിയെ എത്തിച്ചു കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കാനും കെസി വേണുഗോപാലിന്റെ ചടുല നീക്കങ്ങള്‍ക്കായി. സിപിഎം മുന്‍ എംഎല്‍എ ഐഷാ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള അണിയറ നീക്കങ്ങള്‍ക്കു ചരട് വലിച്ചതും കെസി വേണുഗോപാല്‍ എംപിയാണെന്നാണു കോണ്‍ഗ്രസില്‍ നിന്നു പുറത്തു വരുന്ന വിവരം.
/filters:format(webp)/sathyam/media/media_files/2026/01/13/isha-potty-kc-venugopal-2-2026-01-13-20-40-02.jpg)
കൊടിക്കുന്നില്‍ സുരേഷിനേയും പ്രതിപക്ഷ നേതാവിനെയും അതിനായി ചുമതലപ്പെടുത്തിയതു മുതല്‍ ഐഷാ പോറ്റിക്കു കോണ്‍ഗ്രസ് അംഗത്വം നല്‍കുന്നതു വരെയുള്ള എല്ലാത്തിലും കെസി വേണുഗോപാലിന്റെ കൃത്യമായ ഇടപെടലുണ്ടായിരുന്നു.
രാപ്പകല്‍ സമര പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ കെസി മുഴുവന്‍ സമയവും വേദിയില്‍ ചെലവിട്ടു. സമരപന്തലിലേക്കെത്തിയ കെസി വേണുഗോപാലിനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു വന്‍ സ്വീകരമാണ് ഒരുക്കിയത്.
/filters:format(webp)/sathyam/media/media_files/2026/01/13/vd-isha-kc-2026-01-13-19-33-59.jpg)
ഇടയ്ക്കു പെയ്ത മഴയത്തും ആവേശം ഒട്ടും ചോരാതെ, പഴയകാല യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഊര്‍ജസ്വലതയോടെ കെസി വേണുഗോപാല്‍ സമരപന്തലില്‍ തുടര്‍ന്നു. അത് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ ആവേശമായി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് കെസി നടത്തിയ പ്രസംഗം പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും കരഘോഷത്തോടെയാണു സ്വീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us