/sathyam/media/media_files/2026/01/12/kc-venugopal-mp-inerview-2026-01-12-19-40-19.jpg)
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. 28-ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍, തൊഴിലുറപ്പ് നിയമം അട്ടിമറിച്ചുകൊണ്ടുള്ള പുതിയ ബില്‍ പിന്‍വലിക്കുന്നതു വരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/05/kc-venugopal-kpcc-two-day-leadership-summit-2-2026-01-05-14-13-18.jpg)
തൊഴിലുറപ്പ് നിയമത്തിലെ മാറ്റങ്ങള്‍ക്കെതിരെ കെ.പി.സി.സി സംഘടിപ്പിച്ച രാപ്പകല്‍ സമരം കേരളം കണ്ട ഐതിഹാസികമായ തൊഴിലാളി മുന്നേറ്റമാണ്. ഇതു കേവലം ഒരു പാര്‍ട്ടിയുടെ സമരം എന്നതിലുപരി, കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ രോഷാകുലരായ തൊഴിലാളികള്‍ ഏറ്റെടുത്ത ജനകീയ സമരമായി മാറി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന 40 ദിവസത്തെ പ്രക്ഷോഭങ്ങള്‍ക്കു കേരളത്തിലെ സമരം വലിയ ഊര്‍ജ്ജമാണു നല്‍കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും ഗംഭീരമായി സമരം സംഘടിപ്പിച്ച കെ.പി.സി.സിയെയും ഡി.സി.സികളെയും അദ്ദേഹം അഭിനന്ദിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/03/kc-venugopal-delhi-2026-01-03-16-21-45.jpg)
യു.ഡി.എഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നു കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി. നിലവില്‍ ആരുമായും ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല. യു.ഡി.എഫുമായി സഹകരിക്കാന്‍ താല്പര്യമുള്ള പാര്‍ട്ടികള്‍ അക്കാര്യം അറിയിച്ചാല്‍ മുന്നണി അത് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല വികാരം പ്രകടമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും, അമിത ആത്മവിശ്വാസമില്ലാതെ ഓരോ വോട്ടിനും വേണ്ടി പോരാടാനാണു പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us