/sathyam/media/media_files/2025/12/27/kc-venugopal-with-workers-2025-12-27-18-25-37.jpg)
കോട്ടയം: ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജന സേവകനാണ് അയാള്‍ ഒരു ജനപ്രതിനിധിയായി മാറുമ്പോള്‍ ജനങ്ങളുടെ അവകാശ സംരക്ഷകനായി മാറുകയാണ്.
പരിവാരങ്ങളും അകമ്പടിയുമായി എ.സി കാറിൽ കയറി നടക്കുന്ന നേതാക്കള്‍ ഇന്ന് ഏറെയുണ്ട്. പക്ഷേ, അവര്‍ക്കു ജനങ്ങളില്‍ നിന്നു കിട്ടുന്ന സ്വീകരണങ്ങള്‍ വ്യതസ്തമായിരിക്കും.
ഉമ്മന്‍ ചാണ്ടിയും വി.എസ് അച്യൂതാനന്ദനുമൊക്കെ ജനങ്ങള്‍ക്കിയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു ജനമനസുകളില്‍ ഇടം നേടിയവരാണ്. അവരുടെ പിന്തുടര്‍ച്ചക്കാരനാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റിലേ മത്സരിത്തിനിടെ ഒരു കാലിലെ സ്പൈക്ക് ഊരിപോയിട്ടും പിന്‍മാറാതെ മൂന്നാംസ്ഥാനത്തേക്ക് ഓടിക്കയറിയ കുട്ടിക്കു സമ്മാനമായി ഒരു ജോഡി സ്‌പൈക്കുമായും കടന്നു ചെല്ലുമ്പോഴും എവറിസ്റ്റിലെ ബേയ്‌സ് ക്യാമ്പിനെക്കാള്‍ ഉയരം കൂടിയ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഡെംചോക്കില്‍ പുതിതായി തുറന്ന മോട്ടോറബിള്‍ റോഡില്‍ സൈക്കിള്‍ ചവിട്ടണമെന്ന ആഗ്രഹം നിറവേറ്റാന്‍ അവസാന ആശ്രയമെന്ന നിലയില്‍ തന്നെ ഫോണ്‍ വളിച്ച യുവാവിനു സൈക്കിള്‍ ഒരുക്കി കൊടുക്കുമ്പോഴുമെല്ലാം കാണുന്നതു കെ.സി. വേണുഗോപാല്‍ എന്ന യഥാര്‍ഥ ജനസേവകനെയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും കെ.സി വേണുഗോപാലാണ്. ഒരു ജനപ്രതിനിധി തന്റെ വോട്ടര്‍മാരോട് ഒരല്‍പ്പസമയം ചെലവൊഴിച്ചതുമായി ബന്ധപ്പെട്ടാണ് ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ കെ.സി വേണുഗോപാലിനെ ടാര്‍ഗറ്റ് ചെയ്യുന്നത്.
രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ തൊഴിലുറപ്പ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ആ മേഖലയില്‍ പണിയെടുക്കുന്നവരുടെ ആശങ്കയും പ്രശ്‌നങ്ങളും അവര്‍ക്കൊപ്പമിരുന്നു കേട്ടതും അവര്‍ പാകം ചെയ്ത് നൽകിയ ഭക്ഷണം കഴിച്ചതും സാധാരണക്കാരായ സ്ത്രീകള്‍ കെ.സി വേണുഗോപാലിനു നല്‍കിയ സ്വീകരണവുമെല്ലാം പലരെയും ചൊടുപ്പിച്ചു.
ഒപ്പം അവരുടെ അവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഒപ്പമുണ്ടാകുമെന്ന ഉറപ്പു നല്‍കി മടങ്ങിയ കെ.സി. വേണുഗോപാല്‍ പി.ആര്‍. ഗിമ്മിക്കു കാട്ടുന്നു എന്നായിരുന്നു വിമര്‍ശനം.
ഉമ്മന്‍ ചാണ്ടിയെ പോലെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ എല്ലാം പി.ആര്‍. പ്രവര്‍ത്തനമാണ് എന്നു നടത്തുന്നത് എന്നു പറയുന്നതിനു പിന്നിലുമുണ്ട് അസഹിഷ്ണുത.
സി.പി.എം സൈബര്‍ ഹാന്‍ഡിലുകളാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍. ഒരു ദേശീയ നേതാവ്, എം.പി തൊഴിലാളികള്‍ക്ക് ഒപ്പം ഇരിക്കുന്നതിനോ, അവര്‍ നല്‍കിയ ഭക്ഷണം കഴിക്കുന്നതിനോ, അവരോട് സംസാരിക്കുന്നതിനോ ആര്‍ക്കാണ് ഇത്രയേറെ പ്രായസം എന്നു പൊതു സമൂഹം ചോദിക്കണ്ട നിലയിലേക്കു കാര്യങ്ങള്‍ എത്തി.
ജനാധിപത്യത്തിന്റെ മനോഹാരിത എന്നതിനു പകരം വിമര്‍ശകര്‍ കണ്ടെത്തിയ വാക്കാണു പി.ആര്‍ ഗിമ്മിക്. ഇതിനു ജനം ഉന്നയിക്കുന്ന മറുപടിയാണു വി.എസ് അച്യുതാനന്ദന്‍ സമരക്കാര്‍ക്ക് ഒപ്പം പോയി ഇരുന്നതും ഗിമ്മിക്കായിരുന്നോ, എന്തുകൊണ്ടു ഒരു ഇടതു നേതാവിന് ഇതു സാധിക്കുന്നില്ല.
അധികാരത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ നിന്നു നേതാക്കള്‍ താഴേയ്ക്കു ജനങ്ങളുടെ നടുവിലേക്ക് ഇറങ്ങുന്നതാണു ജനാധിപത്യത്തിന്റെ മനോഹാരിത. അതിനു മനസുകാട്ടുന്നവരെ കല്ലെറിയുന്നതിനു പകരം, അഭിനന്ദിക്കുകയല്ലെ വേണ്ടത് എന്നും ജനം ചോദിക്കുന്നു.
വിമര്‍ശനങ്ങള്‍ക്കു സാധാരണക്കാരയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്ന മറുപടിയും എടുത്തു പറയേണ്ടതാണ്. ''സി.പി.എമ്മിനു വിഷയദാരിദ്ര്യം വരുമ്പോള്‍ അദ്ദേഹം കേരളത്തിലുള്ളപ്പോള്‍ ആലപ്പുഴയിലേക്കു കെ.സി വേണുഗോപാലിന്റെ എം.പി ഓഫീസിലേക്ക് ഒന്നിറങ്ങാം. അവിടെ നിങ്ങള്‍ക്കു വലിയ ജനക്കൂട്ടം കാണം. അതിനു നടുവില്‍ ആയാളെയും. അവിടെ അയാള്‍ അവരില്‍ ഒരുവനാണ്.
പച്ചയായ കൂറെ മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കുന്ന അവരുടെയെല്ലാം പ്രിയപ്പെട്ട നേതാവ്. അത് നിങ്ങള്‍ക്ക് കണ്ടെന്റാക്കാം. എന്നിട്ട് എഴുതാം ഊണിലും ഉറക്കത്തിലും ആയാള്‍ പിആര്‍ വര്‍ക്ക് ചെയ്യുകയാണെന്ന്.
ജനങ്ങളുടെ ശബ്ദമാകുന്ന ചില നേതാക്കളെങ്കിലും നമുക്ക് ഇടയിലുണ്ടാകട്ടെ, അതിനെന്തിനാണ് ഇത്ര അസഹിഷ്ണുത. ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച നേതാക്കാളെ ജനത്തിനു നന്നായി അറിയാം.
സ്നേഹമായും അംഗീകാരമായും അത് അവര്‍ തിരിച്ചു നല്‍കും. ഉമ്മന്‍ ചാണ്ടിയും വി.എസും തുടങ്ങിയ നേതാക്കളെ കാലം നമുക്ക് മുന്നിലേക്ക് ഇട്ടുതന്നതല്ലേ'' എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us