/sathyam/media/media_files/2025/12/31/kc-venugopal-mp-press-meet-2-2025-12-31-18-44-29.jpg)
വർക്കല: കര്‍ണ്ണാടകയിലെ കുടിയൊഴിപ്പിക്കലും യുപിയിലെ യോഗിയുടെ ഫുള്‍ഡോസര്‍ ഭരണവും ഒരുപോയെയാണെന്ന കേരള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാര്‍ഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.
നാല്‍പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിച്ച സര്‍ക്കാരാണ് കര്‍ണ്ണാടകയിലേത്. അനധികൃത കയ്യേറ്റമായിട്ട് പോലും അത് തുറന്ന് പറഞ്ഞ് പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മനസുകാട്ടി.
അതൊരു പ്രത്യേക സമുദായത്തിന് വേണ്ടി മാത്രമല്ല. എല്ലാ സമുദായങ്ങളും അവിടെ ഉണ്ടായിരുന്നു. എന്നിട്ട് അതിനെ സാമുദായികവത്കരിച്ച് രാഷ്ട്രീയം കളിക്കാനാണ് കേരള മുഖ്യമന്ത്രി ശ്രമിച്ചത്.
യോഗി ആദിത്യനാഥ് ബുള്‍ഡോസര്‍ രാജ് നടത്തിയപ്പോള്‍ യുപിയിലേക്ക് സിപിഎം നേതാക്കള്‍ സന്ദര്‍ശനത്തിന് പോയില്ല. കര്‍ണ്ണാടക സര്‍ക്കാരിനെ മുഖ്യമന്ത്രിയും സിപിഎമ്മും വിമര്‍ശിച്ചത് ബിജെപിയെ സുഖിപ്പിക്കാനായിരുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us