എയ്ഞ്ചലിനെ കാണന്‍ കെ.സി. വേണുഗോപാല്‍ എം.പിയെത്തി.. കൈയ്യില്‍ സമ്മാനമായി ഒരു ജോഡി സ്‌പൈക്കും. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റിലേ മത്സരിത്തിനിടെ ഒരു കാലിലെ സ്‌പൈക്ക് ഊരിപോയിട്ടും പിന്‍മാറാതെ മൂന്നാംസ്ഥാനത്തേക്ക് ഓടിക്കയറിയ മിടുക്കിയാണ് ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശി എയ്ഞ്ചല്‍. പ്രതിസന്ധിക്കിടയിലും തളരാതെ നേടിയെ മൂന്നാം സ്ഥാനത്തിന് ഒന്നാം സ്ഥാനത്തേക്കാള്‍ വലിയ മഹത്വമാണുള്ളതെന്നും കെ.സി. എയ്ഞ്ചലിന്റെയും കുടുംബത്തിന്റെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒപ്പം ഉണ്ടാകുമെന്നും ഉറപ്പു നല്‍കി

New Update
cfc552a5-18ce-48b9-b132-b7e746ac9bcb

ആലപ്പുഴ: എയ്ഞ്ചലിനെ കാണന്‍ കെ.സി. വേണുഗോപാല്‍ എം.പിയെത്തി..സമ്മാനമായി ഒരു ജോഡി സ്‌പൈക്കും എം.പി എയ്ഞ്ചിലിനു കൈമാറി. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റിലേ മത്സരിത്തിനിടെ ഒരു കാലിലെ സ്‌പൈക്ക് ഊരിപോയിട്ടും പിന്‍മാറാതെ മൂന്നാംസ്ഥാനത്തേക്ക് ഓടിക്കയറിയ മിടുക്കിയാണ് ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശി എയ്ഞ്ചല്‍.

Advertisment

 എയ്ഞ്ചലിന്റെ ദുര്‍വിധി മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞ ആലപ്പുഴ എം.പി കഴിഞ്ഞ ദിവസമാണ് എയ്ഞ്ചലിന്റെ വീട് തേടിയെത്തിയത്. എം.പിയെ കണ്ട കുഞ്ഞ് എയ്ഞ്ചല്‍ അത്ഭുതപ്പെട്ടു. കൈയ്യില്‍ കരുതിയിരുന്ന സ്‌പൈക്ക്‌സ് ഷൂസ് സമ്മാനമായി അദ്ദേഹം അവള്‍ക്കു കൈമാറുമ്പോള്‍ ആ കുഞ്ഞുകണ്ണുകളില്‍ വലിയ തിളക്കം കാണാമായിരുന്നു.

രണ്ടാം സ്ഥാനം നഷ്ടമായതിന്റെ പരിഭവം അവള്‍ എം.പിയോട് പങ്കുവെച്ചെങ്കിലും നാടും ജനപ്രതിധികളും അവള്‍ക്കായി കരുതിവെച്ച കരുതലില്‍ അവള്‍ കൂടുതല്‍ അവേശഭരിതയായി.

ഒരു വര്‍ഷത്തെ കഠിനാധ്വാനമാണ് ഒരു നിമിഷത്തെ അപ്രതീക്ഷിത വിധിയുടെ ഇടപെടല്‍ കൊണ്ടു വിഫലമായത്. പക്ഷേ മനക്കരുത്തു കൊണ്ടു  എയ്ഞ്ചല്‍ മൂന്നാം സ്ഥാനത്തേക്കു ഓടിക്കേറിയപ്പോള്‍ നാടും നാട്ടുകാരും അവള്‍ക്കായി കൈയടിച്ചു. രണ്ടാം സ്ഥാനം ഉറപ്പായും നേടുമെന്നു കരുതി നിമിഷം. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ സംഭവം അവളുടെ സ്വപ്നം തകര്‍ത്തു. എങ്കിലും പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്നു.

അവിടെക്കൂടിയ കാണികളുടെ കണ്ണുടക്കിയതും എയ്ഞ്ചലിന്റെ നിസാഹായവസ്ഥയില്‍. ഒരു പക്ഷേ കാണികളും മാധ്യമങ്ങളും ആ മത്സരത്തില്‍ ഒന്നാം സ്ഥാനം ഫിനിഷ് ചെയ്ത മത്സാരാര്‍ഥിയുടെ പ്രകടനം ആ നിമിഷം ശ്രദ്ധിച്ചില്ലെന്നതാണു സത്യം. വിധി എതിരാണെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറാല്ലെന്ന വലിയ സന്ദേശം കൂടി നല്‍കിയാണ് എയ്ഞ്ചല്‍ തന്റെ പോരാട്ടം മൂന്നാം സ്ഥാനത്തു വെങ്കല മെഡലിലൊതുക്കിയത്.

രണ്ടാം സ്ഥാനം നഷ്ടമായതിന്റെ പരിഭവം പറഞ്ഞ എയ്ഞ്ചലിനോട് ഇപ്പോള്‍ നഷ്ടമായ രണ്ടാം സ്ഥാനത്തേക്കാള്‍, നാളെകളില്‍ ലഭിക്കുന്ന ഒന്നാം സ്ഥാനത്തിനായി ഉശിരോടെ പോരാടാന്‍ പരിശ്രമിക്കാന്‍ അവളെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി ആശ്ലേഷിച്ച് ആവശ്യപ്പെട്ടു.

 പ്രതിസന്ധിക്കിടയിലും തളരാതെ നേടിയെ മൂന്നാം സ്ഥാനത്തിന് ഒന്നാം സ്ഥാനത്തേക്കാള്‍ വലിയ മഹത്വമാണുള്ളതെന്ന കെ.സി വേണുഗോപാലിന്റെ വാക്കുകള്‍ എയ്ഞ്ചലിനു കൂടുതല്‍ ഊര്‍ജ്ജം നല്‍കി. ദേശീയതലത്തില്‍ മത്സരത്തില്‍ പങ്കെടുക്കണമെന്നത് എയ്ഞ്ചലിന്റെയും കുടുംബത്തിന്റെയും സ്വപ്നമാണ്. ഇന്നത് അവരുടെ മാത്രമല്ല ഒരു നാടിന്റെ കൂടിയാണ്. അതിനു സാക്ഷാത്കാരം ഉണ്ടാകും വരെ ഒപ്പം ഉണ്ടാകുമെന്ന ഉറപ്പും എം.പി നല്‍കി.

ഇത്തരം പ്രോത്സാഹനങ്ങളാണു നാളെകളിലേക്കു നമുക്കു മികച്ച ഭാവിതാരങ്ങളെ സമ്മാനിക്കുന്നത്. എയ്ഞ്ചലിനെ ചേര്‍ത്തു നിര്‍ത്തുന്നതിലൂടെ കാഞ്ഞിരംചിറ പ്രദേശവാസികളും ആലപ്പുഴ എം.പി കൂടിയായ കെസി വേണുഗോപാലും ഒരു മികച്ച മാതൃക സൃഷ്ടിക്കുകയാണ്.

Advertisment