/sathyam/media/media_files/2025/12/01/kc-venugopal-g-venu-2025-12-01-16-11-06.jpg)
കോട്ടയം: പ്രിയപ്പെട്ട വേണു, വിടപറഞ്ഞത് ഈ നിമിഷവും അംഗീകരിക്കാന്‍ മനസ് തയ്യാറാവുന്നില്ല. സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി കെ.സി. വേണുഗോപാല്‍ എം.പി. കുറേക്കൊല്ലങ്ങള്‍ക്ക് ശേഷമാണ് വേണുവിനെ കാണുന്നത്.
ഓര്‍മ്മയില്‍ ഞങ്ങള്‍ക്കു മറ്റൊരു കാലമുള്ളതു കൊണ്ടാവാം ഒരുപാട് കാലം കാണാതിരുന്ന അകലമൊന്നും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നില്ല.
ഞാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്ത് ഇരവിപുരം നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന വേണുവിന്റെ ഊര്‍ജസ്വലമായ ചിരിക്കുന്ന മുഖം ഇപ്പോഴും ഓര്‍മയിലുണ്ട്.
ഏറെക്കാലത്തിനു ശേഷമുള്ള കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ കാലം കാത്തുവെച്ചതു വേദനയാണെന്ന് ഞാനറിഞ്ഞില്ല. പ്രിയപ്പെട്ട വേണു, വിടപറഞ്ഞത് ഈ നിമിഷവും അംഗീകരിക്കാന്‍ മനസ് തയ്യാറാവുന്നില്ല.
ഇന്നലെ കൊല്ലം കോര്‍പ്പറേഷനിലെ യു.ഡി.എഫിന്റെ പ്രകടനപത്രികാ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ഇവിടെയെത്തിയത്. യാദൃശ്ചികമായാണ് വേണുവിനെ കണ്ടത്. പരിപാടിക്കു ശേഷം സംസാരിക്കാനും വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും കഴിഞ്ഞു.
അവിചാരിതമായി ലഭിച്ചതാണ് ഈ വീഡിയോ. ഓര്‍മ്മകള്‍ക്ക് ഒരിക്കല്‍ക്കൂടി ജീവന്‍വെച്ചതായി തോന്നി. സംഘടനാ കാലഘട്ടത്തില്‍ സജീവ പ്രവര്‍ത്തകനായിരുന്നു വേണു. പദവികളോ അംഗീകാരങ്ങളോ കണ്ടു ഭ്രമിക്കാത്ത രാഷ്ട്രീയ ജീവിതം. അതേ ചുറുചുറുക്കും വേണുവിലുണ്ടായിരുന്നു ഇന്നലെ.
പക്ഷേ, എന്നോട് യാത്ര പറഞ്ഞു വീട്ടിലേക്കുപോയ വേണു ഇന്ന് ഉറക്കമെണീറ്റില്ല. വല്ലാത്തൊരു ഞെട്ടലായിരുന്നു. ഒട്ടും ആഗ്രഹമില്ലാതെയാണു പ്രിയപ്പെട്ടവന് ആദരാഞ്ജലി നേരുന്നത്.
ജീവിതത്തില്‍ ഒട്ടേറെ പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടപ്പോഴും ആരുടെ മുന്നിലും തല കുനിക്കാനോ പ്രയാസങ്ങള്‍ പറയാനോ അദ്ദേഹം തയ്യാറായില്ല. പക്ഷെ കോണ്‍ഗ്രസ് പ്രസ്ഥാനം എന്നും താങ്ങും തണലുമായിഅദ്ദേഹത്തിനൊപ്പം നിന്നു.
വേണു ഇല്ലെങ്കിലും പാര്‍ട്ടിയുടെ കരുതല്‍ ഇനിയും ആ കുടുംബത്തിന് ഒപ്പമുണ്ടാകും. ഈ വേദനയില്‍ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കുമൊപ്പം ചേരുന്നു എന്നും കെ.സി വേണുഗോപാല്‍ എം.പി. ഫേസ്ബുക്കില്‍ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us