കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ രഹസ്യമാക്കിവെച്ചത് എന്തിനെന്നും ഇത്തരം പ്രിവിലേജിന് അവകാശമുണ്ടോയെന്നും കെസി വേണുഗോപാല്‍ എംപി. അന്വേഷണത്തില്‍ ഹൈക്കോടതി പ്രകടിപ്പിച്ച സംശയം ശരിവെയ്ക്കുന്നതാണിത്. ഹൈക്കോടതിയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചതെങ്കിലും അതിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും കെസി

അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യാനുള്ള എസ് ഐടി നീക്കത്തെ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് മറുപടി കെസി വേണുഗോപാല്‍ നല്‍കി. 

New Update
kc venugopal mp press meet
Listen to this article
0.75x1x1.5x
00:00/ 00:00

വര്‍ക്കല: കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം രഹസ്യമായി ചോദ്യം ചെയ്തത് എന്തിനാണെന്നും ഇത്തരം പ്രിവിലേജിന് അവകാശമുണ്ടോയെന്നും എഐസിസി  ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. 

Advertisment

അന്വേഷണത്തില്‍ ഹൈക്കോടതി പ്രകടിപ്പിച്ച സംശയം ശരിവെയ്ക്കുന്നതാണിത്. ഹൈക്കോടതിയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചതെങ്കിലും അതിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. 


അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യാനുള്ള എസ് ഐടി നീക്കത്തെ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് മറുപടി കെസി വേണുഗോപാല്‍ നല്‍കി. 

കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സോണിയാ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടെ വിഷയങ്ങള്‍ ഉയര്‍ത്തുന്നത്. കേസ് അട്ടിമറിക്കാനാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ ശ്രമം. 

സ്വര്‍ണ്ണക്കൊള്ളയെ ലാഘവത്തോടെ കാണുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. എത്രതിരിച്ചടി കിട്ടിയാലും സിപിഎമ്മത് മനസിലാക്കില്ലെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.

Advertisment