/sathyam/media/media_files/2026/01/31/infam-reception-2026-01-31-19-51-55.jpg)
കാഞ്ഞിരപ്പള്ളി: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിക്കു ഇന്‍ഫാം വേദിയില്‍ വന്‍ സ്വീകരണം.
ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ സമാപനഘോഷങ്ങളുടെ ഭാഗമായി നടന്ന നാഷണല്‍ കിസാന്‍ കാര്‍ണിവല്‍ - കൈക്കോട്ടും ചിലങ്കയും പാറത്തോട് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ കെ.സി. വേണുഗോപാല്‍ എം.പിയെ ഏലക്കാ മാല അണിയിച്ചു വേദിയിലേക്ക് സ്വീകരിച്ചു ആനയിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/31/infam-reception-2-2026-01-31-19-52-20.jpg)
കൃഷിക്കാരനെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കുണ്ട്, കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് മനസിലാക്കി അതിനെ എങ്ങനെ തരണം ചെയ്യാമെന്നു മനസിലാക്കി വേണം മിനിമം സര്‍പ്പോര്‍ട്ട് പ്രൈസ് നല്‍കേണ്ടതെന്നു കിസാൻ കാർണിവൽ ഉദ്ഘാടനം ചെയ്തു കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു.
അടുത്ത സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണു ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. കൃഷിക്കാരനു വേണ്ട പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. കാര്‍ഷിക മേഖലയ്ക്കു വേണ്ടിയുള്ള കര്യങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കൃഷി ഭൂമിക്കും കര്‍ഷകനും സുരക്ഷയില്ലാത്ത രീതിയില്‍ വന്യജീവി ആക്രമണമുണ്ട്. കൃഷിക്കാരനെ കടക്കണയില്‍ നിന്ന് രക്ഷിക്കാനുള്ള ചിന്ത സര്‍ക്കാരിനുണ്ടാകണം.
മിനിമം സപ്പോര്‍ട്ട് പ്രൈസ് ആരുടെയും ഔദാര്യമല്ല, അവകാശമാക്കി മാറ്റണം. കൃഷിക്കാരനെ മാറ്റി നിര്‍ത്തി രാജ്യത്ത് എന്ത് പുരോഗതി ഉണ്ടായാലും കാര്യമില്ല എന്ന് നമ്മള്‍ മനസില്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം.
റബറിനു താങ്ങുവില സമ്പ്രതായം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണു കൊണ്ടുവന്നത്. പത്ത് വര്‍ഷം മുന്‍പ് 150 രൂപ താങ്ങുവില കൊണ്ടുവന്നു. ഇന്നു താങ്ങുവില വര്‍ധിച്ചപ്പോള്‍ റബ്ബറിന്റെ വിലയും താങ്ങുവിലയോളം ഉയര്‍ന്നു.
ഇതല്ല വേണ്ടത്, കൃഷിക്കാരനു പ്രയാസമുണ്ടുമ്പോള്‍ അവിടെയെത്തി മുട്ടുശാന്തി സഹായം നല്‍കുകയല്ല വേണ്ടത്, കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ നേരത്തേ കൂട്ടി മനസിലാക്കി സാഹായിക്കണം.
കൃഷിക്കാരനു സ്വാഭിമാനം നല്‍കാനും യഥാര്‍ഥമായ അധ്വാനശേഷിയെ ഉയര്‍ത്തിക്കാട്ടാനും ഇന്‍ഫാമിനു കഴിഞ്ഞു. നിരവധിയായ കര്‍ഷക പ്രശ്‌നങ്ങളില്‍ കര്‍ഷകരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച ധീരമായ നിലപാടുകളായിരുന്നു ഇന്‍ഫാം നടത്തിയതെന്നു കെ.സി. പറഞ്ഞു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷനായിരുന്നു. പാറശാല രൂപത ബിഷപ്പും കാര്‍ഷികജില്ല രക്ഷാധികാരിയുമായ തോമസ് മാര്‍ യൗസേബിയോസ് മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തില്‍ ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കലിനെ ആദരിച്ചു. മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.
ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ആന്റോ ആന്റണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റെജി രാജു, സനല്‍കുമാര്‍ എന്‍.എസ്, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഇന്‍ഫാം കേരള, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്‍ഫാം പ്രവര്‍ത്തകര്‍ തങ്ങളുടെ കലാപരിപാടികളും അവതരിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us